TopTop
Begin typing your search above and press return to search.

PHOTOS| റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കും യാത്രക്കാര്‍ക്കും ജിലേബി, ചായ, പഴങ്ങള്‍; ട്രെയിന്‍ തടയല്‍ സമരത്തിലെ കാഴ്ചകള്‍

PHOTOS| റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കും യാത്രക്കാര്‍ക്കും ജിലേബി, ചായ, പഴങ്ങള്‍; ട്രെയിന്‍ തടയല്‍ സമരത്തിലെ കാഴ്ചകള്‍

വിശപ്പിന്റെയും വിയര്‍പ്പിന്റെയും വില നന്നായി അറിയുന്നവരാണ് കര്‍ഷകര്‍. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഇന്നലെ കര്‍ഷകര്‍ രാജ്യ വ്യാപകമായി നടത്തിയ നാല് മണിക്കൂര്‍ ട്രെയിന്‍ തടയലിനിടയിലും അത് വെളിവാക്കപ്പെട്ടു.


തികച്ചും സമാധാനപരമായി നടത്തുന്ന സമരത്തില്‍ യാത്രക്കാര്‍ക്ക് വിശ്രമത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യം ഒരുക്കുമെന്ന് കര്‍ഷകര്‍ നേരത്തെ അറിയിച്ചിരുന്നു. അതനുസരിച്ച്, സമരം നടക്കുന്ന റെയില്‍വേ സ്റ്റേഷനു സമീപം അടുപ്പുകൂട്ടി ചായയും ജിലേബിയും ഉണ്ടാക്കിയാണ് കര്‍ഷകര്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കും പൊലീസിനും യാത്രക്കാര്‍ക്കും വിതരണം ചെയ്തത്.

ഉച്ചഭക്ഷണവും ലഘുഭക്ഷണവും ഉള്‍പ്പെടെ പ്രത്യേകം പൊതികളാക്കിയാണ് വിതരണം ചെയ്തത്. പഴങ്ങളും വെള്ളവും കാരറ്റും തക്കാളിയും കുക്കൂമ്പറും ഉള്‍പ്പെടെയും ലഭ്യമാക്കി. സ്റ്റേഷനുകളില്‍ കുട്ടികളുടെ ഉള്‍പ്പെടെ നൃത്തങ്ങളും അരങ്ങേറി. ചിലയിടങ്ങളില്‍ യാത്രക്കാരെ പുഷ്പവൃഷ്ടി നടത്തുകയും ചെയ്തു.




ഡല്‍ഹി, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, പശ്ചിമബംഗാള്‍, ബീഹാര്‍, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ കൂട്ടത്തോടെ റെയില്‍വേ സ്‌റ്റേഷനുകളിലെത്തി. കര്‍ണാടക ഉള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളില്‍ ഐക്യദാര്‍ഢ്യ പ്രതിഷേധം സംഘടിപ്പിച്ചു. പലയിടത്തും ട്രെയിന്‍ സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയിരുന്നു. റെയില്‍വേ സ്റ്റേഷനുകളില്‍ കൂടുതല്‍ സേനയെയും വിന്യസിച്ചിരുന്നു. അതേസമയം, കേരളത്തെ സമരത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു.





Next Story

Related Stories