TopTop
Begin typing your search above and press return to search.

ചൈനയോട് നമ്മള്‍ നടത്തുന്നത് രണ്ട് യുദ്ധങ്ങള്‍ - അതിര്‍ത്തിയിലും കൊറോണയ്‌ക്കെതിരെയും, രണ്ടിലും ജയിക്കുമെന്ന് കെജ്രിവാള്‍

ചൈനയോട് നമ്മള്‍ നടത്തുന്നത് രണ്ട് യുദ്ധങ്ങള്‍ - അതിര്‍ത്തിയിലും കൊറോണയ്‌ക്കെതിരെയും, രണ്ടിലും ജയിക്കുമെന്ന് കെജ്രിവാള്‍

ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ നിയന്ത്രിക്കാനാവാതെ പ്രതിസന്ധിയിലായിരിക്കെ, ചൈനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ചൈനയ്‌ക്കെതിരെ രണ്ട് യുദ്ധത്തിലാണ് ഇന്ത്യന്‍ ജനത ഏര്‍പ്പെട്ടിരിക്കുന്നതെന്നും രണ്ടിലും നമ്മള്‍ ജയിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു. നമ്മള്‍ ചൈനയ്‌ക്കെതിരെ രണ്ട് യുദ്ധത്തിലേര്‍പ്പെട്ടിരിക്കുകയാണ്. ഒന്ന് അതിര്‍ത്തിയിലും മറ്റേത് ചൈനയില്‍ നിന്നുള്ള വൈറസിനെതിരായും. നമ്മുടെ 20 ധീര സൈനികര്‍ പിന്തിരിഞ്ഞുനോക്കിയില്ല. നമ്മള്‍ രണ്ട് യുദ്ധത്തിലും ജയിക്കും - കെജ്രിവാള്‍ ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു. നമ്മുടെ ഡോക്ടര്‍മാരും സൈനികരും രണ്ട് മുന്നണികളിലായി യുദ്ധം ചെയ്യുകയാണ്. ഇതില്‍ രാഷ്ട്രീയം പാടില്ല - കെജ്രിവാള്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

<blockquote class="twitter-tweet"> <p lang="hi" dir="ltr">आज हम चीन के ख़िलाफ़ दो युद्ध लड़ रहे हैं - भारत चीन बॉर्डर पर और चीन से आए वाइरस के ख़िलाफ़। हमारे 20 वीर जवान पीछे नहीं हटे। हम भी पीछे नहीं हटेंगे और दोनों युद्ध जीतेंगे। <a href="https://t.co/DaBag9jkIk">https://t.co/DaBag9jkIk</a></p>— Arvind Kejriwal (@ArvindKejriwal) <a href="https://twitter.com/ArvindKejriwal/status/1274968612533497857?ref_src=twsrc^tfw">June 22, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ ഇന്നലെ 60000 കടന്നിരുന്നു. ഇന്നലെ 3000 പോസിറ്റീവ് കേസുകള്‍ കൂടി വന്നു. മൂന്നാമത്തെ ദിവസമാണ് ഇന്നലെ ഡല്‍ഹിയില്‍ 3000ലധികം കേസുകള്‍ സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച 3137 കേസുകളും ശനിയാഴ്ച 3630 കേസുകളും വന്നു. ഒരു ദിവസത്തെ ഏറ്റവും കൂടിയ കേസുകളുടെ എണ്ണമാണ് ഇന്നലെ വന്നത്. 59746 പേര്‍ക്കാണ് ഡല്‍ഹിയില്‍ ഇതുവരെ കോവിഡ് ബാധിച്ചത്. 2175 പേര്‍ മരിച്ചു. 33013 പേര്‍ രോഗമുക്തി നേടി. 24558 പേര്‍ ചികിത്സയില്‍ തുടരുന്നു. അതേസമയം കോവിഡ് പരിശോധന ഡല്‍ഹിയില്‍ മൂന്ന് മടങ്ങി കൂടിയതായാണ് കെജ്രിവാള്‍ പറഞ്ഞത്.


Next Story

Related Stories