TopTop
Begin typing your search above and press return to search.

എടിഎമ്മുകളിൽ പണമെടുക്കാൻ മൂന്ന് മാസത്തേയ്ക്ക് ചാർജ്ജില്ല, ആദായനികുതി റിട്ടേൺ അവസാനതീയതി ജൂൺ 30, കൊവിഡ് പാക്കേജ് ഉടനെന്നും നിർമ്മല സീതാരാമൻ

എടിഎമ്മുകളിൽ പണമെടുക്കാൻ മൂന്ന് മാസത്തേയ്ക്ക് ചാർജ്ജില്ല, ആദായനികുതി റിട്ടേൺ അവസാനതീയതി ജൂൺ 30, കൊവിഡ് പാക്കേജ് ഉടനെന്നും നിർമ്മല സീതാരാമൻ

2018-19 സാമ്പത്തികവർഷത്തെ ആദായനികുതി റിട്ടേണുകൾക്കുള്ള തീയതി ജൂൺ 30ലേയ്ക്ക് നീട്ടി. കേന്ദ്ര ധന മന്ത്രി നിർമ്മല സീതാരാമൻ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കാനുള്ള തീയതിയും ജൂൺ 30ലേയ്ക്ക് നീട്ടി. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലേയ്ക്കുള്ള ജി എസ് ടി റിട്ടേൺ അവസാന തീയതി ജൂൺ 30ലേയ്ക്ക് നീട്ടി. കൊവിഡ് 19 വ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ സാമ്പത്തിക പാക്കേജ് ഉടൻ പ്രഖ്യാപിക്കുമെന്ന് ധന മന്ത്രി അറിയിച്ചു. ആദായനികുതി റിട്ടേണ്‍ വൈകിയാല്‍ നല്‍കേണ്ടി പിഴ 12 ശതമാനത്തില്‍ നിന്ന് ഒമ്പത് ശതമാനമാക്കി കുറച്ചു. സഹമന്ത്രി അനുരാഗ് താക്കൂറും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

അക്കൌണ്ടുകളിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ പിഴ ഈടാക്കില്ല. എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുമ്പാളുള്ള ചാർജ്ജുകൾ ഒഴിവാക്കി. സർവീസ് ചാർജ്ജുകൾ എല്ലാം ഒഴിവാക്കി. മൂന്ന് മാസത്തേയ്ക്കാണ് ഇളവുകൾ.

ഇതിനിടെ ഇന്ത്യയിലെ 10ാമത്തെ കൊറോണ മരണം ഇന്ന് മണിപ്പൂരില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് 19 പോസിറ്റീവ് കേസുകളുടെ എണ്ണം 491 ആയി. ഇന്ന് രാത്രി എട്ട് മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കൊറോണയുമായി ബന്ധപ്പെട്ട് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ പോവുകയാണ്. സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും പൊതുഗതാഗത സംവിധാനങ്ങള്‍ അടക്കമുള്ളവ നിര്‍ത്തിവച്ചുകൊണ്ടും മറ്റും മാര്‍ച്ച് 31 വരെ കൊവിഡ് 19 പ്രഖ്യാപിച്ചിരിക്കുകയാണ്.

Finance Minister Nirmala Sitharaman addresses media on #CoronavirusOutbreak#Coronavirus #CoronavirusPandemic https://t.co/5BlDGZAYg5
— NDTV (@ndtv) March 24, 2020

Next Story

Related Stories