TopTop
Begin typing your search above and press return to search.

യു എ ഇയില്‍ നിന്ന് ആദ്യ വിമാനം കൊച്ചിക്കും കോഴിക്കോടിനും, രാജ്യം തയ്യാറെടുക്കുന്നത് ഏറ്റവും വലിയ ഒഴിപ്പിക്കലിന്

യു എ ഇയില്‍ നിന്ന് ആദ്യ വിമാനം കൊച്ചിക്കും കോഴിക്കോടിനും, രാജ്യം തയ്യാറെടുക്കുന്നത് ഏറ്റവും വലിയ ഒഴിപ്പിക്കലിന്

കോവിഡ് ബാധയെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ പോയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള പദ്ധതി തയ്യാറായി. ഇതനുസരിച്ച ആദ്യം യുഎഇയില്‍നിന്നുള്ളവരെ ആയിരിക്കും നാട്ടിലെത്തിക്കുക. പിന്നീട് മറ്റുള്ള രാജ്യങ്ങളില്‍നിന്നുള്ളവരെയും വിവിധ ഘട്ടങ്ങളിലായി നാട്ടിലെത്തിക്കും.

മറ്റന്നാളാണ് ആദ്യ സംഘത്തെ ഇന്ത്യയിലെത്തിക്കുക. അബുദാബിയില്‍നിന്നും കൊച്ചിയിലേക്കും ദുബായില്‍നിന്ന് കോഴിക്കോട്ടെക്കുമാണ് ആദ്യ വിമാനങ്ങള്‍ പറന്നിറങ്ങുക. നാട്ടിലെത്തുന്നവരെ പാർപ്പിക്കുന്നതിനെക്കുറിച്ചും എടുക്കേണ്ട മുൻ കരുതുലുകളെക്കുറിച്ചും ചർച്ച ചെയ്യാൻ ഇന്ന് ഉന്നത തല യോഗം ചേരും.
ഇതില്‍ യാത്ര ചെയ്യുന്നവരുടെ പട്ടിക അബുദാബിയിലെ ഇന്ത്യന്‍ എംബസിയും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും ചേര്‍ന്ന് പ്രസിദ്ധീകരിക്കും. നാട്ടിലേക്ക് തിരിച്ചുപോകണമെന്ന ആവശ്യപ്പെട്ട് രണ്ട് ലക്ഷത്തോളം ഇന്ത്യക്കാരാണ് റജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ബഹുഭൂരിപക്ഷവും മലയാളികളാണ്. 13,000 രൂപയാണ് ടിക്കറ്റ് നിരക്കെന്ന സൂചനയും പുറത്തുവരുന്നുണ്ട്.
ഗര്‍ഭിണികള്‍, വയോധികര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍ എന്നിവര്‍ക്കാണ് പരിഗണന നല്‍കുകയെന്ന് കോണ്‍സുലേറ്റ് അറിയിച്ചിട്ടുണ്ട്.
1,92,000 ഇന്ത്യക്കാരെയാണ് വിവിധ രാജ്യങ്ങളിൽനിന്ന് നാട്ടിലെത്തിക്കേണ്ടത്. ഇതിനായുളള പട്ടികയാണ് ഇപ്പോള്‍ തയ്യാറാക്കിയിട്ടുള്ളത്.
അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് ആളുകളെ തിരിച്ചെത്തിക്കുന്നതിന് വിമാനങ്ങള്‍ ഏര്‍പ്പെടുത്തും. കപ്പല്‍ വഴി ആളുകളെ എത്തിക്കുന്നതിനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്. വിദേശത്തുനിന്ന് കേരളത്തിലെത്തുന്നവരെ എങ്ങനെ പാര്‍പ്പിക്കണം, എന്തൊക്കെ മുന്‍കരുതല്‍ എടുക്കണം എന്നീ കാര്യങ്ങള്‍ പരിഗണിക്കാന്‍ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത തലയോഗം ചേരുന്നുണ്ട്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ആളുകളെ സമ്പർക്കമില്ലാതെ പാർപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളിൽ ഇന്നത്തെ യോഗത്തിൽ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. കേരളത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി കോവിഡ് 19 റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ അവസ്ഥ നിലനിർത്തുകയെന്നതാണ് അധികൃതരുടെ മുന്നിലുളള്ള വെല്ലുവിളി. 35 രോഗികൾ മാത്രമാണ് ഇപ്പോൾ സംസ്ഥാനത്ത് ചികിൽസയിലുള്ളത്.
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിനാണ് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നത്. വിദേശത്തുള്ള ഇന്ത്യക്കാരില്‍ 70 ശതമാനം ഗള്‍ഫ് രാജ്യങ്ങളിലാണ്. 34 ലക്ഷം ഇന്ത്യക്കാര്‍ യുഎഇയില്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. യുഎഇയില്‍നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ തുടങ്ങിയാല്‍ പിന്നീട് സൗദി, കുവൈറ്റ് എന്നിവിടങ്ങളില്‍നിന്നും ആളുകളെ തിരിച്ചെത്തിച്ചു തുടങ്ങുമെന്നാണ് സൂചന.
1990 ല്‍ ഗള്‍ഫ് യുദ്ധത്തിനിടെ ഇന്ത്യ 1,70,000 പേരെയാണ് കുവൈറ്റില്‍നിന്ന് നാട്ടിലെത്തിച്ചത്. മുഴുവന്‍ ആളുകളെയും വ്യോമ മാര്‍ഗമായിരുന്നു അന്ന് ഇന്ത്യയിലെത്തിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലായിരുന്നു അത്. രണ്ട് മാസത്തോളം നീണ്ടുനിന്ന ഓപ്പറേഷനില്‍ 500 ഓളം വിമാനസര്‍വീസുകളാണ് നടത്തിയത്. എന്നാല്‍ അതിനെക്കാള്‍ വലിയ ഓപ്പറേഷനാണ് ഇപ്പോള്‍ നടത്താനിരിക്കുന്നത്. അന്ന കുവൈറ്റില്‍നിന്ന് മാത്രമായിരുന്നു ആളുകളെ കൊണ്ടുവരാനുണ്ടായിരുന്നതെങ്കില്‍ ഇന്ന് ലോകത്തി്‌ന്റെ വിവിധ ഭാഗങ്ങളില്‍നിന്ന ആളുകളെ നാട്ടിലെത്തിക്കേണ്ടതുണ്ട്. അതിനുപുറമെ എത്തുന്നവരെ മുഴുവന്‍ മറ്റുള്ളവരുമായി സമ്പര്‍ക്കമില്ലാതെ പാര്‍പ്പിക്കുകയും ചെയ്യുക എന്നതും പ്രധാനമാണ്


Next Story

Related Stories