TopTop

കൊറോണ പ്രതിരോധം: 'പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന' പ്രഖ്യാപിച്ചു: 1.7 ലക്ഷം കോടിയുടെ പാക്കേജ്

കൊറോണ പ്രതിരോധം:

കൊറോണ വ്യാപനത്തെ നേരിടാന്‍ 1.7 ലക്ഷം കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. 'പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ അന്ന സ്കീം' എന്നാണ് ഈ പദ്ധതിയുടെ പേര്. ലോക്ക്ഡൗണ്‍ കാലത്ത് ആരും വിശന്നിരിക്കേണ്ടി വരില്ലെന്ന് മന്ത്രി പറഞ്ഞു. "ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് 36 മണിക്കൂറേ ആയിട്ടുള്ളൂ. അതിനകം തന്നെ ഞങ്ങള്‍ പാവങ്ങളുടെയും തൊഴിലാളികലുടെയും അടിയന്തിര രക്ഷയാക്കായി പാക്കേജുമായി വന്നു," മന്ത്രി അറിയിച്ചു.

80 കോടി ജനങ്ങൾക്ക് 5കിലോ അരി/ഗോതമ്പ് അധികം നൽകുമെന്ന് മന്ത്രി പറഞ്ഞു. വ്യക്തികൾക്ക് അടുത്ത മൂന്ന് മാസം ഇപ്പോൾ ലഭിക്കുന്നതിന്റെ അധിക ധാന്യം നൽകും. നിലവില്‍ 6000 രൂപ വീതം വര്‍ഷം ലഭിക്കുന്ന കര്‍ഷകര്‍ക്ക് നേരിട്ട് പണം നല്‍കും. അടുത്ത വര്‍ഷം ലഭിക്കേണ്ട ആദ്യ ഇന്‍സ്റ്റാള്‍മെന്റ് ഇപ്പോള്‍ത്തന്നെ നല്‍കുകയാണ് ചെയ്യുക. 8.7 കോടി കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം കിട്ടുമെന്നും മന്ത്രി പറഞ്ഞു. ആദ്യ ഇന്‍സ്റ്റാള്‍മെന്റ് തുക എത്രയാണെന്ന് വ്യക്തമല്ല.

തൊഴിലുറപ്പ് പദ്ധതിയില്‍ ജോലിയെടുക്കുന്ന ഓരോ തൊഴിലാളിക്കും 2000 രൂപ വീതം നല്‍കും. ഇത് കൂലി കൂട്ടുന്നതു വഴിയാണ് അവര്‍ക്ക് ലഭ്യമാക്കുക.

മുതിര്‍ന്ന പൗരന്മാര്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് അടുത്ത മൂന്നു മാസത്തേക്കായി 1000 രൂപ നല്‍കും. രണ്ട് ഗഡുക്കളായാണ് ഇത് നല്‍കുക. 3 കോടിയോളം വരുന്ന പാവപ്പെട്ടവര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. 20 കോടിയോളം വരുന്ന ജന്‍ധന്‍ അക്കൗണ്ട് ഉടമകള്‍ക്ക് മാസത്തില്‍ 500 രൂപ വെച്ച് മൂന്നു മാസത്തേക്ക് ലഭിക്കും. ഉജ്വല സ്കീമില്‍ ഉള്ള സ്ത്രീകള്‍ക്ക് അടുത്ത മൂന്നു മാസത്തേക്ക് പാചകവാതകം സൗജന്യമായി നല്‍കും. ഇതുവഴി 8.3 കോടി കുടുംബങ്ങള്‍ക്ക് ഗുണം ലഭിക്കും. 63 ലക്ഷം സ്വയംസഹായ സംഘങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതമുള്ള വായ്പകള്‍ നല്‍കും. നിലവില്‍ 10 ലക്ഷമാണ് വായ്പാപരിധി.

സാമ്പത്തിക പാക്കേജിന്റെ പ്രധാന സവിശേഷതകള്‍

ജനസംഖ്യയുടെ മൂന്നില്‍ രണ്ടുപേര്‍ക്കും അഞ്ചുകിലോ അരിയും ഗോതമ്പും മൂന്ന് മാസത്തേക്ക് സൗജന്യമായി നല്‍കും,, 80 കോടി ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യും

ഒരു കിലോ ധാന്യവും ഇവര്‍ക്ക് നല്‍കും,

ഡോക്ടര്‍മാര്‍ക്കും ആശവര്‍ക്കര്‍മാര്‍ക്കും പാരാമെഡിക്കല്‍ സ്റ്റാഫിനും 50 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷൂറന്‍സ്

8.69 കോടി കര്‍ഷകര്‍ക്ക് 2000 രൂപ ഉടന്‍ നല്‍കും.

മൂന്ന് കോടി ദരിദ്രരായ വയോജനങ്ങള്‍ക്ക് ആയിരം രൂപ മൂന്ന് മാസത്തിനിടയില്‍ നല്‍കും.


Next Story

Related Stories