Top

'ഭാരത് മാതാ കി ജയ്' പറയാത്തവരുടെ വോട്ടിന് വിലയില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി

ഭാരത് മാതാ കി ജയ് പറയാത്തവരുടെ വോട്ടിന് വിലയില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി

'ഭാരത് മാതാ കി ജയ്' പറയാത്തവരുടെ വോട്ടിന് വിലയില്ലെന്ന് ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥി സോണാലി ഫൊഗാട്ട്. ഇവര്‍ ഇങ്ങനെ പ്രസ്താവിക്കുന്നതിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുമുണ്ട്.

ബല്‍സമന്ദ് ഗ്രാമത്തില്‍ നടത്തിയ ഒരു യോഗത്തിലാണ് ഫൊഗാട്ട് ഈ പ്രസ്താവന നടത്തിയത്. കോണ്‍ഗ്രസ് നേതാവ് കുല്‍ദീപ് ബിഷ്ണോയിയാണ് ഇവിടെ നിലവിലെ എംഎല്‍എ. ഹരിയാന മുന്‍ മുഖ്യമന്ത്രി കൂടിയായ ഭജന്‍ ലാലിന്റെ മകനാണിദ്ദേഹം. കോണ്‍ഗ്രസ്സിന്റെ കുത്തക മണ്ഡലമാണ് ആദംപൂര്‍. ഒമ്പതു തവണ ഇദ്ദേഹം ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നാലാംസ്ഥാനത്ത് വന്ന കക്ഷിയാണ് ബിജെപിയെങ്കിലും ഇത്തവണത്തെ സ്ഥാനാര്‍ത്ഥിക്ക് ദേശീയ മാധ്യമങ്ങള്‍ വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്.

ഹരിയാനയിലെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ മണ്ഡലമായ ആദംപൂര്‍ പിടിച്ചെടുക്കാന്‍ ബിജെപി അവതരിപ്പിച്ച താരമാണ് സോണാലി ഫോഗാട്ട്. ഇവര്‍ ബിജെപിയുടെ മഹിളാ വിഭാഗം സംസ്ഥാന നേതാവാണ്. ദേശീയ എക്സിക്യുട്ടീവിലും ഇവരുണ്ട്. ടിക്ടോക്കില്‍ വലിയ താരമായ ഇവര്‍ യുവാക്കളുടെ ഹരമാണ്. യുവാക്കളുടെ വോട്ട് പ്രതീക്ഷിച്ചാണ് ബിജെപിയുടെ നീക്കം. സിനിമയില്‍ മുഖം കാണിക്കുകയും ചില സീരിയലുകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് ഇവര്‍. ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് ഫൊഗാട്ടിന് സോഷ്യല്‍ മീഡിയയിലുള്ളത്.


Next Story

Related Stories