TopTop

ജി20: സാമ്പത്തിക വ്യവസ്ഥയുടെ ആരോഗ്യത്തിന് 5 ട്രില്യണ്‍ ഡോളര്‍; ലോകാരോഗ്യ സംഘടനയെ പരിഷ്കരിക്കണമെന്ന് മോദി

ജി20: സാമ്പത്തിക വ്യവസ്ഥയുടെ ആരോഗ്യത്തിന് 5 ട്രില്യണ്‍ ഡോളര്‍; ലോകാരോഗ്യ സംഘടനയെ പരിഷ്കരിക്കണമെന്ന് മോദി

കൊറോണ മഹാമാരിയെ ഒന്നിച്ചു നിന്ന് നേരിടാന്‍ ജി20 രാജ്യങ്ങള്‍ തീരുമാനിച്ചു. വ്യാഴാഴ്ച നടന്ന വീഡിയോ കോണ്‍ഫറന്‍സ് ഉച്ചകോടിയിലാണ് തീരുമാനം. ജി20 നേതാക്കള്‍ ഇതാദ്യമായാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി ഒരു ചര്‍ച്ച നടത്തുന്നത്. ലോക സാമ്പത്തിക വ്യവസ്ഥയെ പിടിച്ചു നിര്‍ത്താന്‍ 5 ട്രില്യണ്‍ ഡോളറിന്റെ ഒരു പദ്ധതിയും ഈ രാജ്യങ്ങള്‍ പ്രഖ്യാപിച്ചു.

വീഡിയോ കോണ്‍ഫറന്‍സില്‍ ലോകാരോഗ്യ സംഘടനയെ പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകതയിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രധാനമായും ഊന്നിയത്. ഇപ്പോഴും കഴിഞ്ഞ നൂറ്റാണ്ടില്‍ സൃഷ്ടിക്കപ്പെട്ട മാതൃകയിലാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സംഘടിതവും സുതാര്യവും ശാസ്ത്രാധിഷ്ഠിതവുമായ ഒരു വലിയ നീക്കം ഉയര്‍ന്ന ഐക്യദാര്‍ഢ്യത്തോടെ നടത്തേണ്ടതുണ്ടെന്ന് സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. സൗദി അറേബ്യയുടെ സല്‍മാന്‍ രാജാവാണ് ഉച്ചകോടിക്ക് അധ്യക്ഷത വഹിച്ചത്. യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡണ്ട് വ്ലാദ്മിര്‍ പുടിന്‍ തുടങ്ങിയവരും ഉച്ചകോടിയില്‍ പങ്കെടുത്തു.

രോഗത്തിന് വാക്സിന്‍ കണ്ടെത്തുന്നതിനായുള്ള പ്രവൃത്തിയില്‍ ഈ രാജ്യങ്ങളെല്ലാം സജീവമായി പങ്കാളികളാകാമെന്ന് വീഡിയോ കോണ്‍ഫറന്‍സില്‍ സമ്മതിച്ചിച്ചിട്ടുണ്ട്. ഇത്തരം മെഡിക്കല്‍ റിസര്‍ച്ചുകള്‍ സൗജന്യമായി പൊതുവായി പങ്കിടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. മഹാമാരി പടര്‍ന്നു തുടങ്ങിയപ്പോള്‍ അതിനെ എങ്ങനെ നേരിടണമെന്ന് ലോകാരോഗ്യ സംഘടനയ്ക്ക് ആശയക്കുഴപ്പമുണ്ടായിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാരണത്താല്‍ തന്നെ ലോകാരോഗ്യ സംഘടനയെ പുതുക്കേണ്ടതുണ്ട്. വാക്സിന്‍ നിര്‍മിക്കുന്നതിനുള്ള ശേഷിയും സംഘടനയ്ക്ക് ഇല്ല. ഇതെല്ലാം പരിഹരിക്കേണ്ടതാണ്.

ദരിദ്രരാജ്യങ്ങള്‍ ഈ മഹാമാരിയില്‍ കഷ്ടപ്പെടാനിടയുള്ളത് മുന്നില്‍ക്കണ്ട് അവര്‍ക്കായി പ്രവര്‍ത്തനം ശക്തമാക്കാനും ജി20 രാജ്യങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.


Next Story

Related Stories