TopTop
Begin typing your search above and press return to search.

ശ്വാസതടസവും, കണ്ണുകളില്‍ പുകച്ചിലും; കോവിഡ് പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ കെമിക്കല്‍ കമ്പനിയിലെ വാതക ചോര്‍ച്ച പരിഭ്രാന്തിക്കിടയാക്കി

ശ്വാസതടസവും, കണ്ണുകളില്‍ പുകച്ചിലും; കോവിഡ് പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ കെമിക്കല്‍ കമ്പനിയിലെ വാതക ചോര്‍ച്ച പരിഭ്രാന്തിക്കിടയാക്കി

മഹാരാഷ്ട്രയിലെ ബദ്ലാപൂരിലെ കെമിക്കല്‍ ഫാക്ടറിയില്‍ വാതക ചോര്‍ച്ചയുണ്ടായത് പ്രദേശവാസികളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ഷിര്‍ഗാവ് എംഐഡിസിയിലെ നൊബേല്‍ ഇന്റര്‍മീഡിയറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലുണ്ടായ വാതക ചോര്‍ച്ചയെത്തുടര്‍ന്ന് മൂന്ന് കിലോമീറ്റര്‍ പ്രദേശത്തുള്ള നിരവധി ആളുകള്‍ക്ക് ശ്വാസ തടസവും, കണ്ണുകളില്‍ പുകച്ചില്‍ എന്നിവ അനുഭവപ്പെട്ടു.

ഷിര്‍ഗവോണ്‍ ഗ്രാമത്തിലെ നോബല്‍ ഇന്റര്‍മീഡിയറ്റ്സ് എന്ന സ്വകാര്യ കമ്പനിയില്‍ രാത്രി 10.30 ഓടെയാണു വാതകം ചോര്‍ന്നതെന്നും സ്ഥിതിഗതികള്‍ ഒരു മണിക്കൂറിനുള്ളില്‍ നിയന്ത്രണവിധേയമാക്കിയെന്നും താനെ മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു. അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ രാത്രി പതിനൊന്നരയോടെയാണ് എത്തിയാണ് ചോര്‍ച്ച അടച്ചത്. ഫാക്ടറിയിലെ കെമിക്കല്‍ റിയാക്ഷനിലെ അമിതമായ ചൂടാണ് വാതക ചോര്‍ച്ചയ്ക്ക് കാരണമായതെന്ന് മുനിസിപ്പല്‍ കോര്‍പറേഷന് അറിയിച്ചു.

അതേസമയം വാതക ചോര്‍ച്ചയെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ചിലരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചെന്നും വൈദ്യസഹായം നല്‍കിയ ശേഷം ഇവരെ വിട്ടയച്ചെന്നും അധികൃതര്‍ അറിയിച്ചു.


Next Story

Related Stories