TopTop
Begin typing your search above and press return to search.

ജിയോയില്‍ ജനറല്‍ അറ്റ്‌ലാന്റിക്ക് 6598 കോടി നിക്ഷേപിക്കും, 1.34 ശതമാനം ഓഹരി വാങ്ങും, ഒരു മാസത്തിനിടെ നാലാമത്തെ നിക്ഷേപം

ജിയോയില്‍ ജനറല്‍ അറ്റ്‌ലാന്റിക്ക് 6598 കോടി നിക്ഷേപിക്കും, 1.34 ശതമാനം ഓഹരി വാങ്ങും, ഒരു മാസത്തിനിടെ നാലാമത്തെ നിക്ഷേപം

റിലയൻസ് ജിയോയിൽ 6598.38 കോടി രൂപയുടെ നിക്ഷേപം പ്രൈവറ്റ് ഈക്വിറ്റി കമ്പനിയായ ജനറൽ അറ്റ്ലാൻ്റിക്ക് നടത്തും. റിലയൻസ് ഇൻഡസ്ട്രീസ് ആണ് ഇക്കാര്യം അറിയിച്ചത്. ജിയോയുടെ 1.34 ശതമാനം ഓഹരിയാണ് ജനറൽ അറ്റ്ലാൻ്റിക്സ് വാങ്ങുക. ഒരു മാസത്തിനിടെ ജിയോയിൽ വരുന്ന നാലാമത്തെ നിക്ഷേപമാണിത്. ഇക്വിറ്റി ബേസിസില്‍ 4.91 ട്രില്യണ്‍ രൂപയുടേയും എന്റര്‍പ്രൈസസ് വാല്യു വച്ച് നോക്കിയാല്‍ 5.16 ട്രില്യണ്‍ രൂപയുടേയും മൂല്യമാണ് ജിയോയ്ക്കുള്ളത്. ജിയോയുടെ 14.8 ശതമാനം ഓഹരി വിറ്റതിലൂടെ 67194.75 കോടി രൂപയുടെ നിക്ഷേപമാണ് ഇതുവരെ റിലയന്‍സ് സമാഹരിച്ചത്.

പെട്രോകെമിക്കല്‍ വ്യവസായത്തില്‍ റിലയന്‍സ് വലിയ സമ്മര്‍ദ്ദം നേരിടുന്നതായി ബിസിനസ് സ്റ്റാന്‍ഡേഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ജിയോ അടക്കമുള്ള ഡിജിറ്റല്‍ ബിസിനസില്‍ നേട്ടമുണ്ടാക്കുകയാണ് റിലയന്‍സ്. ഫേസ്ബുക്ക്, സില്‍വര്‍ ലേക്ക്, വിസ ഈക്വിറ്റി പാര്‍ട്‌നേഴ്‌സ് എന്നിവയുമായുള്ള കരാറുകളിലൂടെ ഡിജിറ്റല്‍ ബിസനസ് വിപുലീകരിക്കാനും കടം കുറയ്ക്കാനും കഴിഞ്ഞു. ജിയോ ഓഹരിവില്‍പ്പനക്ക് പുറമെ 53125 കോടി രൂപ സമാഹരിക്കാനും റിലയന്‍സ് ലക്ഷ്യം വയ്ക്കുന്നു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഗ്രോസ് ഡെബ്റ്റ് 3.36 ട്രില്യണ്‍ രൂപയും നെറ്റ് ഡെബ്റ്റ് 1.61 ട്രില്യണ്‍ രൂപയുമാണ്. സൗദി എണ്ണ കമ്പനി അരാംകോയ്ക്ക് ഓഹരി വില്‍ക്കുന്നതിലൂടെ 2021 മാര്‍ച്ചോടെ നെറ്റ് ഡെബ്റ്റ് ഒഴിവാക്കാന്‍ റിലയന്‍സിന് കഴിഞ്ഞേക്കും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ജനറല്‍ അറ്റ്‌ലാന്റിക്കിന് 34 ബില്യണ്‍ ഡോളറിലധികം വരുന്ന സ്വത്തുക്കളുണ്ട്. ടെക്‌നോളജി കമ്പനികളിലാണ് ആദ്യം ജനറല്‍ അറ്റ്‌ലാന്റിക്ക് ഇന്ത്യയില്‍ നിക്ഷേപം നടത്തിയത്. നിലവില്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ടെക്‌നോളജി, ഹെല്‍ത്ത്‌കെയര്‍, കണ്‍സ്യൂമര്‍, റീടെയില്‍ മേഖലകളിലെല്ലാം ജനറല്‍ അറ്റ്‌ലാന്റിക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ജിയോയുടെ ഓഹരി വാങ്ങള്‍ ഏഷ്യയിലെ ഏറ്റവും വലിയ നിക്ഷേപമാണ്.


Next Story

Related Stories