TopTop
Begin typing your search above and press return to search.

ഗോവയില്‍ പൗരത്വ നിയമത്തെ അനുകൂലിക്കുന്ന നാല് കോണ്‍ഗ്രസ് നേതാക്കള്‍ രാജി വച്ചു, മൂന്ന് പേര്‍ ബിജെപിയില്‍ ചേര്‍ന്നു

ഗോവയില്‍ പൗരത്വ നിയമത്തെ അനുകൂലിക്കുന്ന നാല് കോണ്‍ഗ്രസ് നേതാക്കള്‍ രാജി വച്ചു, മൂന്ന് പേര്‍ ബിജെപിയില്‍ ചേര്‍ന്നു

ഗോവയില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്ന നാല് കോണ്‍ഗ്രസ് നേതാക്കള്‍ രാജി വച്ചു. ഇതില്‍ മൂന്ന് പേര്‍ ബിജെപിയില്‍ ചേര്‍ന്നു. പൗരത്വ നിയമത്തില്‍ വിശദീകരണവുമായി ബിജെപി വര്‍ക്കിംഗ്പ്രസിഡന്റ് ജെ പി നദ്ദ നാളെ റാലി നടത്താനി നിരിക്കെയാണ് മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേക്കേറിയത്. പനാജി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി മുന്‍ പ്രസിഡന്റ് പ്രസാദ് അമോങ്കര്‍, ബ്ലോക്ക് കമ്മിറ്റി മുന്‍ സെക്രട്ടറി ദിനേഷ് കുബാല്‍, യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവ് ശിവരാജ് താര്‍ക്കര്‍, നോര്‍ത്ത് ഗോവ മൈനോറിറ്റി സെല്‍ തലവന്‍ ജാവേദ് ഷെയ്ഖ് എന്നിവരാണ് ഇന്ന് രാവിലെ പാര്‍ട്ടി വിട്ടത്. പൗരത്വ ഭേദഗതി നിയമത്തെ തങ്ങള്‍ അനുകൂലിക്കുന്നതായി ഇവര്‍ പറയുന്നു.

പനാജി എംഎല്‍എ അറ്റാന്‍സായിയോ മോണ്‍സെററ്റെ ആണ് കോണ്‍ഗ്രസ് വിട്ടുവന്നവരെ ബിജെപിയിലേയ്ക്ക് സ്വീകരിച്ചത്. പൗരത്വ ഭേദഗതി നിയമത്തേയും ദേശീയ പൗരത്വ പട്ടികയേയും എതിര്‍ക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും അനാവശ്യമായ ഭീതി പരത്തുകയാണെന്നും പ്രസാദ് അമോങ്കര്‍ ആരോപിച്ചു.


Next Story

Related Stories