TopTop
Begin typing your search above and press return to search.

ഫൈസര്‍ വാക്‌സിന്‍ എത്തുന്നു, വില 730 രൂപ?; നടപടികള്‍ പുരോഗമിക്കുന്നതായി റിപോര്‍ട്ടുകള്‍

ഫൈസര്‍ വാക്‌സിന്‍ എത്തുന്നു, വില 730 രൂപ?; നടപടികള്‍ പുരോഗമിക്കുന്നതായി റിപോര്‍ട്ടുകള്‍

ഫൈസര്‍ ഉള്‍പ്പെടെയുള്ള വിദേശ കോവിഡ് വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ക്ക് നിയമപരമായ ബാധ്യതകളില്‍ നിന്ന് പരിരക്ഷ നല്‍കുന്നത് സംബന്ധിച്ച നടപടികളിലേക്ക് ഇന്ത്യ എത്തുന്നുവെന്ന് റിപോര്‍ട്ടുകള്‍. കടുത്ത വാക്‌സിന്‍ ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ ഫൈസര്‍ വാക്‌സിന്‍ ഓഗസ്റ്റ് മാസത്തോടെ രാജ്യത്ത് എത്തിയേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

വിദേശ കമ്പനിയായ ഫൈസര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമ്പോള്‍ മറ്റ് വിദേശ വാക്‌സിനുകളും രാജ്യത്ത് ലഭ്യമാകുമെന്ന് റിപോര്‍ട്ട് പറയുന്നു.കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ഏപ്രിലില്‍ ഇന്ത്യ വാക്‌സിനുകള്‍ വില്‍ക്കാന്‍ ഫൈസര്‍, മോഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവരെ ക്ഷണിച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് കരാറില്‍ ഒപ്പുവെച്ചിട്ടില്ല. തങ്ങളുടെ വാക്‌സിന്റെ പ്രതികൂല ഫലങ്ങളില്‍ നിയമനടപടികള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാതെ ഒരു രാജ്യത്തും ഫൈസര്‍ വില്‍പനയ്ക്ക് അനുമതി നല്‍കിയിട്ടില്ല. ഇന്ത്യയില്‍ എത്തുന്ന ഒരു ഡോസ് ഫൈസര്‍ വാകിന് ഏകദേശം 730 രൂപയായിരിക്കും വിലയെന്നാണു റിപ്പോര്‍ട്ട്.

എന്നാല്‍ നിയമ സംരക്ഷണം സംബന്ധിച്ച് ഒരു വാക്‌സിന്‍ നിര്‍മാതാക്കള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ഉറപ്പും നല്‍കിയിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മനം മാറ്റത്തിനു തയാറായേക്കും എന്നാണു റിപ്പോര്‍ട്ട്. ഫൈസറിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്നു വിദേശ വാക്‌സിനുകള്‍ പ്രാദേശികമായി പരീക്ഷിക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ നേരത്തേ പിന്‍വലിച്ചിരുന്നു.


Next Story

Related Stories