TopTop
Begin typing your search above and press return to search.

ഇന്ത്യയിൽ ഒരോ ദിവസവും ശരാശരി 90 പീഡനങ്ങൾ നടക്കുന്നു, നിയമ നടപടികൾ‌ക്ക് ഒച്ചിഴയുന്ന വേഗം

ഇന്ത്യയിൽ ഒരോ ദിവസവും ശരാശരി 90 പീഡനങ്ങൾ നടക്കുന്നു, നിയമ നടപടികൾ‌ക്ക് ഒച്ചിഴയുന്ന വേഗം

ഉന്നാവിലെയും ഹൈദരാബാദിലെയും ബലാത്സംഗകൊലപാതക വാർത്തകൾ വലിയ പ്രതിഷേധങ്ങൾക്ക് വഴി വയ്ക്കുമ്പോൾ ഇന്ത്യയിൽ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ വർദ്ധിച്ച് വരികയാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. സർക്കാർ കണക്കുകൾ പരിശോധിച്ചാൽ ഇന്ത്യയിൽ പ്രതിദിനം ശരാശരി 90 സ്ത്രീ പീഡനങ്ങൾ നടക്കുന്നെന്ന് കണക്കാക്കേണ്ടിവരും. 2017ലെ കണക്കുൾ അനുസരിച്ചാണ് ഈ അനുമാനം. എന്നാൽ എണ്ണത്തിന് പുറമെ ഇത്തരം കേസുകളുകളിലെ നിയമ നടപടികളും അനന്തമായി നീളുന്നത് പതിവെന്നും രേഖകളെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ ബിബിസി ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ബലാ‍ത്സംഗക്കേസുകളില്‍ വർധനവ് ഉണ്ടാവുമ്പോൾ തന്നെ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം വളരെ തുച്ഛമാണെന്നാണ് കണക്കുകൾ പറയുന്നത്. ശരാശരി പതിനാറു ശതമാനം കേസുകളിൽ‌ മാത്രമാണ് പ്രതികൾ ശിക്ഷിക്കപ്പെടുന്നത്. പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്ന കേസുകളില്‍ പോലും ശിക്ഷ നടപ്പാക്കുന്നതില്‍ കുറ്റകരമായ കാലതാമസം ഉണ്ടാവുന്നുണ്ട്. പൊലീസ് അന്വേഷണത്തിലെ വീഴ്ച, കോടതി നടപടികളിലെ മെല്ലെപ്പോക്ക്, സാക്ഷികളുടെ കൂറുമാറ്റം തുടങ്ങിയ കാരണങ്ങളാണ് കേസുകൾക്ക് തിരിച്ചടിയാവുന്നത്.

1.27 ലക്ഷത്തിനും മുകളിൽ കേസുകളാണ് 2017 വരെയുള്ള കണക്കുകൾ പ്രകാരം വിവിധ കോടതികളിൽ കെട്ടിക്കിടക്കുന്നത്. 18,300 കേസുകൾ മാത്രമാണ് അതേ വർഷം ഇന്ത്യൻ കോടതികൾ തീർപ്പാക്കിയത്. 127,800 കേസുകൾ കെട്ടിക്കിടക്കുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2012ൽ രാജ്യത്തെ സ്ത്രീകൾക്കെതിരായ അക്രമങ്ങളുടെ എണ്ണം 25,000 ആണെന്നാണു പൊലീസിന്റെ കണക്ക്. 2016ൽ ഇത് 38,000 ലേക്കും, 2017ൽ 32,559 എന്നതരത്തിലേക്കും ഉയരുകയും ചെയ്തു.

അതേസമയം, 2002 മുതൽ 2011 വരെ കോടതിയിലെത്തിയ 26 ശതമാനം കേസുകളിൽ ശിക്ഷാവിധികള്‍ നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. 2016 ൽ ശിക്ഷാ നിരക്ക് 25 ശതമാനമാണ്. 2017 ൽ ശിക്ഷാ നിരക്ക് 32 ശതമാനത്തിലധികമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച ഡൽഹി കൂട്ട ബലാത്സംഗക്കേസ് ഏഴ് വർഷം പിന്നിട്ടു പ്രതികളെ വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. എന്നാൽ ഇത് വരെ ശിക്ഷ നടപ്പാക്കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. കേസുകൾ കോടതിയിൽ എത്താൻ സമയമെടുക്കുന്നുവെന്നും ഇരയ്‌ക്കും സാക്ഷിമൊഴികൾക്കും സമ്മർദ്ദങ്ങൾ എന്നിവയും ശിക്ഷാവിധികളെ ബാധിക്കുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കേസുകളിൽ ഉൾപ്പെടുന്നവരുടെ ഉന്നത രാഷ്ട്രീയ ബന്ധമാണ് പലപ്പോഴും സമ്മർദ്ദങ്ങളും ഭീഷണികൾക്കും കാരണം. 2018 ൽ ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട ആൾദൈവം ആസാറാം ബാപ്പുവിനെതിരായ കേസാണ് ഇതിന് ഉദാഹരണമായി ബിബിസി ചൂണ്ടിക്കാട്ടുന്നത്. ആശാറാം ബാപ്പുവിന് എതിരായ കേസിലെ ഒമ്പത് സാക്ഷികളെങ്കിലും ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കെട്ടിക്കിടക്കുന്ന ബലാത്സംഗ കേസുകൾ കൈകാര്യം ചെയ്യുന്നതിനായി 1,000 ഫാസ്റ്റ് ട്രാക്ക് കോടതികൾ കൂടി രൂപീകരിക്കുമെന്ന് കഴിഞ്ഞ വർഷം സർക്കാർ വ്യക്തമാക്കിയിരുന്നെങ്കിലും അതിപ്പോഴും നടപ്പായിട്ടില്ല.

എന്നാൽ‌, പീഡനക്കേസുകളിൽ കുറ്റക്കാരെ കണ്ടെത്തുന്നതിൽ മറ്റ് ചില വികസ്വര രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ ഏറെ മുന്നിലാണ്. ദക്ഷിണാഫ്രിക്കയിലെ ലഭ്യമായ കണക്കുകൾ പ്രകാരം കോടതിയിലെത്തുന്ന പീഡനക്കേസുകളിൽ 8 ശതമാനം മാത്രമാണ് കുറ്റക്കാരെ കണ്ടെത്തുന്നത്. ബംഗ്ലദേശിലും പീഡനക്കേസുകളിൽ കുറ്റക്കാരായി കണ്ടെത്തുന്നതും വളരെ കുറവാണ്. ഉയർന്ന ശിക്ഷാ നിരക്ക് രേഖപ്പെടുത്തുന്ന ചില രാജ്യങ്ങളിൽ കോടതിയിൽ എത്തുന്ന കേസുകളുടെ എണ്ണം തന്നെ കുറവാണ്. യുകെയുടെ ചില ഭാഗങ്ങളിൽ, പോലീസിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ബലാത്സംഗ കേസുകളുടെ എണ്ണവും നടപടികളിലേക്ക് നീങ്ങുന്നവയുടെ എണ്ണവും തമ്മിൽ അന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.


Next Story

Related Stories