Top

ജഡ്ജിമാരുടെ നിയമനം: സർക്കാർ വെറും 'പോസ്റ്റുമാന്‍' അല്ലെന്ന് രവിശങ്കർ പ്രസാദ്

ജഡ്ജിമാരുടെ നിയമനം: സർക്കാർ വെറും

ജഡ്ജിമാരെ നിയമിക്കുന്ന കാര്യത്തിൽ കോടതി സംവിധാനത്തിനു മാത്രമല്ല, സർക്കാരിനും താൽപര്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്. സർക്കാർ വെറും 'പോസ്റ്റുമാൻ' മാത്രമല്ലെന്നും ഒരു തല്‍പരകക്ഷി കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

ജഡ്ജിമാരെ നിയമിക്കുന്ന വിഷത്തിൽ സുപ്രീംകോടതി കൊളീജിയവുമായി നിരന്തരമായി സംഘർഷത്തിലാണ് കേന്ദ്ര സർക്കാർ. തങ്ങൾക്ക് താൽപര്യമില്ലാത്തവരുടെ നിയമനം വൈകിക്കുന്നതടക്കമുള്ള കേന്ദ്രത്തിന്റെ നടപടികൾ ഇടക്കാലത്ത് ചർച്ചാവിഷയമായിരുന്നു. നിയമനം വൈകിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ കൊളീജിയം ശക്തമായി രംഗത്തു വരികയുമുണ്ടായി.

തങ്ങൾക്ക് നിയമന വിഷയത്തിൽ അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു. പാർലമെന്റിൽ ചോദ്യോത്തര വേളയിൽ സംസാരിക്കുകയായിരുന്നു നിയമമന്ത്രി. കൊൽക്കത്ത ഹൈക്കോടതിയിലെ ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജി ഉന്നയിച്ച പ്രശ്നത്തിൽ പ്രതികരിക്കുകയായിരുന്നു രവിശങ്കര്‍ പ്രസാദ്.


Next Story

Related Stories