TopTop
Begin typing your search above and press return to search.

നാഗാലാന്‍ഡിനെ കേന്ദ്രം ആറു മാസത്തേക്ക് പ്രശ്നബാധിത പ്രദേശമായി പ്രഖ്യാപിച്ചു

നാഗാലാന്‍ഡിനെ കേന്ദ്രം ആറു മാസത്തേക്ക് പ്രശ്നബാധിത പ്രദേശമായി പ്രഖ്യാപിച്ചു

നാഗാലാന്‍ഡ് സംസ്ഥാനത്തെ ആറു മാസത്തേക്ക് 'അസ്വസ്ഥത ബാധിത പ്രദേശ'മായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷം ഡിസംബര്‍ വരെയാണ് ഈ വിശേഷണം നിലനില്‍ക്കുക. മേഖലയിലാകെ അസ്വസ്ഥത പടര്‍ന്നിരിക്കുകയാണെന്നും സര്‍ക്കാരിന്റെ ഭരണനിര്‍വഹണത്തിന് സായുധസേനയെ ഉപയോഗിക്കേണ്ടത് അത്യാവശ്യമായി വന്നിരിക്കുകയാണെന്നും ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം പറഞ്ഞു.

ജാണ്‍ 30 മുതല്‍ ഈ പ്രഖ്യാപനം നിലവില്‍ വന്നതായി കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം വ്യക്തമാക്കി. ആംഡ് ഫോഴ്സസ് (സ്പെഷ്യല്‍ പവേഴ്സ്) നിയമത്തിന്റെ മൂന്നാം വകുപ്പ് അനുശാസിക്കുന്ന ചട്ടങ്ങള്‍ പ്രകാരമാണ് സര്‍ക്കാരിന്റെ ഈ പ്രഖ്യാപനം. അഫ്സ്പ എന്നറിയപ്പെടുന്ന സൈനിക പ്രത്യേകാധികാര മേഖലയാണ് കഴിഞ്ഞ ആറ് ദശകത്തോളമായി നാഗാലാന്‍ഡ്. 2015ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തില്‍ പ്രശ്നപരിഹാരങ്ങള്‍ക്കായി സൃഷ്ടിച്ച അടിസ്ഥാന കരാറിനു ശേഷവും സൈനിക പ്രത്യേകാധികാര നിയമം നീക്കം ചെയ്യുകയുണ്ടായില്ല.

സംസ്ഥാനത്തെ ക്രമസമാധാന നില തകരാറിലാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് കേന്ദ്രത്തിന്റെ ഈ നീക്കം. സൈനിക പ്രത്യേകാധികാര നിയമത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ സാമൂഹ്യപ്രവര്‍ത്തകരും മനുഷ്യാവകാശ സംഘടനകളും കാലങ്ങളായി ഉന്നയിച്ചു വരുന്നുണ്ട്. സൈന്യത്തിന് തിരച്ചില്‍ നടത്താനും അറസ്റ്റ് ചെയ്യാനുമുള്ള അധികാരം ഈ പ്രത്യേകാധികാര നിയമം നല്‍കുന്നുണ്ട്. ആവശ്യമെങ്കില്‍ വെടിയുതിര്‍ക്കാനും സൈനികര്‍ക്ക് സാധിക്കും.


Next Story

Related Stories