TopTop
Begin typing your search above and press return to search.

കോവിഡ് വാക്‌സിന്റെ വില കുറഞ്ഞേക്കും; ജിഎസ്ടി ഒഴിവാക്കാന്‍ കേന്ദ്ര നീക്കം

കോവിഡ് വാക്‌സിന്റെ വില കുറഞ്ഞേക്കും; ജിഎസ്ടി ഒഴിവാക്കാന്‍ കേന്ദ്ര നീക്കം

കോവിഡ് വാക്‌സിന്റെ വില കുറയ്ക്കാനുള്ള നടപടിയുടെ ഭാഗമായി ജിഎസ്ടി ഒഴിവാക്കാന്‍ കേന്ദ്രനീക്കം. നിലവില്‍ അഞ്ചുശതമാനം ജിഎസ്ടിയാണ് വാക്‌സിന് ചുമത്തുന്നത്. നേരത്തെ വാക്‌സിന് കസ്റ്റംസ് നികുതി വേണ്ടെന്ന് വെച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ കേന്ദ്രധനമന്ത്രാലയം പ്രതികരിച്ചിട്ടില്ല.

അവശ്യമരുന്നുകള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ എത്തിക്കുന്നതിനുള്ള ഇറക്കുമതി നികുതി കേന്ദ്രം നേരത്തേതന്നെ ഒഴിവാക്കിയിട്ടുണ്ട്. ജിഎസ്ടി ഒഴിവാക്കുന്നതോടുകൂടി സ്വകാര്യ ആശുപത്രികളില്‍നിന്ന് എടുക്കുന്ന ഡോസിന് പരമാവധി 1,200 രൂപ വരെ കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, 18-45 വയസുള്ളവരുടെ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി ആദ്യ 12 മണിക്കൂറില്‍ കോവിന്‍ ആപ്‌ളിക്കേഷനില്‍ രജിസ്‌ട്രേഷന്‍ ചെയ്തവരുടെ എണ്ണം ഒരു കോടി 40 ലക്ഷം കടന്നു. സംസ്ഥാനങ്ങളുടെ സമ്മര്‍ദത്തിലും സുപ്രീംകോടതിയുടെ ഇടപെടലിനും പിന്നാലെ, സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന കോവിഷീല്‍ഡ് വാക്‌സിന്റെ വില കുറച്ചതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിരുന്നു. ഭാരത് ബയോടെക്കും വില കുറച്ചേക്കാനിടയുണ്ട്. രാജ്യത്തെ കൊവിഡ് പ്രതിദിന കേസുകള്‍ മൂന്നേ മുക്കാല്‍ ലക്ഷം കടന്നിരിക്കുകയാണ്. തുടര്‍ച്ചായായ 7 ദിവസവും പ്രതിദിന രോഗബാധ മൂന്ന് ലക്ഷത്തിന് മുകളിലാണ്. 24 മണിക്കൂറിനിടെ 3600 കോവിഡ് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന മരണസംഖ്യ ഇന്നലെയാണ് ആദ്യമായി മൂവായിരം കടന്നിരുന്നത്.


Next Story

Related Stories