TopTop
Begin typing your search above and press return to search.

സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ വർദ്ധന ഒരു വര്‍ഷത്തേയ്ക്ക് ഒഴിവാക്കിയ കേന്ദ്ര തീരുമാനത്തെ വിമര്‍ശിച്ച് മന്‍മോഹന്‍ സിംഗും രാഹുല്‍ ഗാന്ധിയും

സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ വർദ്ധന ഒരു വര്‍ഷത്തേയ്ക്ക് ഒഴിവാക്കിയ കേന്ദ്ര തീരുമാനത്തെ വിമര്‍ശിച്ച് മന്‍മോഹന്‍ സിംഗും രാഹുല്‍ ഗാന്ധിയും

സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ (ഡിയര്‍നസ് അലവന്‍സ്) ഇന്‍ക്രിമെന്റ് ഒരു വര്‍ഷത്തേയ്ക്ക് നിര്‍ത്തലാക്കിയ കേന്ദ്ര തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്ത്. 2021 ജൂലായ് വരെ ഡി എ വർദ്ധന മരവിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. കോവിഡിന്റെ സമയത്ത് ഇത്തരം കഷ്ടതകള്‍ ജീവനക്കാര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും ഇത് അനാവശ്യ നടപടിയായിപ്പോയെന്നും സാമ്പത്തിക വിദഗ്ധന്‍ കൂടിയായ മുന്‍ പ്രധാനമന്ത്രി പറഞ്ഞു. ഈ സമയത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സേനകളുടെ ഭാഗമായവര്‍ക്കും മേല്‍ ഇത്തരമൊരു കാര്യം അടിച്ചേല്‍പ്പിക്കരുതായിരുന്നു - മന്‍മോഹന്‍ സിംഗ് പറഞ്ഞു.

യാതൊരു മാനുഷികപരിഗണനയുമില്ലാത്ത തീരുമാനമെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. മധ്യവര്‍ഗക്കാരായ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നതിന് പകരം ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയും ഡല്‍ഹി 20000 കോടിയുടെ സെന്‍ട്രല്‍ വിസ്ത മോടി പിടിപ്പിക്കല്‍ പദ്ധതിയും മറ്റും ഉപേക്ഷിക്കുകയാണ് പണം കണ്ടെത്തുന്നതിനായി ചെയ്യേണ്ടിയിരുന്നത് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. 48 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുെട ഡിഎ ഇന്‍ക്രിമെന്റ് മരവിപ്പിക്കാനുള്ള തീരുമാനം വ്യാഴാഴ്ചയാണ് വന്ന്ത്. 65 ലക്ഷം പെന്‍ഷന്‍കാരുടെ ഡിആർ (ഡിയർനെസ് റിലീഫ്) വർദ്ധനയും 2021 വരെ മരവിപ്പിച്ചിരിക്കുകയാണ്.


Next Story

Related Stories