TopTop
Begin typing your search above and press return to search.

വീഡിയോ: വഴിയോരത്ത് ഭക്ഷണം വിറ്റയാള്‍ക്ക് മേൽജാതിക്കാരുടെ ആക്രമണം

വീഡിയോ: വഴിയോരത്ത് ഭക്ഷണം വിറ്റയാള്‍ക്ക് മേൽജാതിക്കാരുടെ ആക്രമണം

ഗ്രേയ്റ്റർ നോയ്ഡയിലെ റാബുപുര പ്രദേശത്ത് വഴിയോരത്ത് ഭക്ഷണ വിൽപ്പന നടത്തിയയാളെ മേല്‍‌ജാതിക്കാർ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. ജാതിപ്പേര് വിളിച്ച് ആക്ഷേപങ്ങൾ ചൊരിഞ്ഞാണ് ആക്രമണം നടത്തുന്നത്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആരെയും ഇതുവരെ പിടികൂടിയിട്ടില്ല.

താഴ്ന്ന ജാതിയിൽ പെട്ടയാൾ തങ്ങളുടെ പ്രദേശത്ത് ഭക്ഷണം വിറ്റതാണ് മേൽജാതിക്കാരെ പ്രകോപിപ്പിച്ചത്. ലോകേഷ് എന്ന 43കാരനാണ് ആക്രമണത്തിനിരയായത്.

പട്ടികജാതി പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ ചാർത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. മൂന്നു പേരാണ് ആക്രമണം നടത്തിയത്. തങ്ങൾ മർദ്ദിച്ചതിൽ പരാതിപ്പെട്ടാൽ കടുത്ത പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഭീഷണി മുഴക്കിയാണ് ഇവർ സ്ഥലം വിട്ടത്. അക്രമികളെ തിരിച്ചറിഞ്ഞതായും അവരെ പിടികൂടാൻ ഒരു സംഘത്തെ നിയോഗിച്ചതായും പൊലീസ് അറിയിച്ചു.

#ग्रेटर नोएडा : बिरयानी बेचने को लेकर दलित युवक की पिटाई, बिरयानी बेचने पर दबंगो ने पिटा युवक को,दलित दुकानदार पिटता रहा तमाशबीन बनी भीड़,बिरयानी बेचने पर दबंगो ने जताई थी आपत्ति,पीटते हुए युवक दी जातिगत गालियां,पीड़ित युवक ने दबंगो पर कराई एफआईआर @Uppolice @noidapolice pic.twitter.com/qvh30sJyZN
— UttarPradesh.ORG News (@WeUttarPradesh) December 14, 2019

Next Story

Related Stories