TopTop
Begin typing your search above and press return to search.

കോവിഡ് ലക്ഷണങ്ങള്‍ വകവെക്കാതെ വിവാഹം; വരന്‍ മരിച്ചു; ചടങ്ങില്‍ പങ്കെടുത്ത നൂറിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കോവിഡ് ലക്ഷണങ്ങള്‍ വകവെക്കാതെ വിവാഹം; വരന്‍ മരിച്ചു; ചടങ്ങില്‍ പങ്കെടുത്ത നൂറിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ബിഹാറിന്റെ തല്സ്ഥാനമായ പാറ്റ്നയിലാണ് സംഭവം. വിവാഹം കഴിഞ്ഞ് രണ്ടുദിവസത്തിനു ശേഷം നവവരന്‍ മരണമടഞ്ഞു. ഇദ്ദേഹം മരിച്ചത് കോവിഡ് ബാധിച്ചാണെന്ന് തിരിച്ചറിയുന്നത് വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് രോഗം ബാധിച്ചപ്പോഴാണ്. വിവാഹദിവസം തന്നെ പനിയും മറ്റ് കോവിഡ് ലക്ഷണങ്ങളും ഇദ്ദേഹം കാണിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ വിവാഹം നടത്തണോയെന്ന് വരന് സംശയമുണ്ടായിരുന്നെങ്കിലും ബന്ധുക്കള്‍ നിര്‍ബന്ധപൂര്‍വ്വം അത് നടത്തുകയായിരുന്നു.

ജൂണ്‍ 15നാണ് പാറ്റ്നയിലെ പാലിഗഞ്ജില്‍ വെച്ച് വിവാഹം നടന്നത്. 30കാരനായ വരന്‍ ഗുരുഗ്രാമില്‍ സോഫ്റ്റ്‍വെയര്‍ എന്‍ജിനീയറായി ജോലി നോക്കുകയായിരുന്നു.

വിവാഹം കഴിഞ്ഞ് രണ്ടുദിവസത്തിനു ശേഷം ഇദ്ദേഹം മരിക്കുകയായിരുന്നു. മരണമടഞ്ഞതിനു ശേഷവും ബന്ധുക്കള്‍ ആരോഗ്യവകുപ്പിനെ അറിയിക്കാതെ മൃതദേഹം മറവ് ചെയ്തു. ആശുപത്രിയിലെത്തിക്കുന്നതിനു മുമ്പ് മരണം സംഭവിക്കുകയായിരുന്നെന്നാണ് വിവരം.

നാട്ടുകാരാണ് ഈ സംഭവത്തെക്കുറിച്ച് അധികൃതര്‍ക്ക് വിവരം നല്‍കിയത്. ഉടനെ ആരോഗ്യപ്രവര്‍ത്തകര്‍ ഇവരുടെ വീട്ടിലെത്തി എല്ലാവരുടെയും സ്രവം പരിശോധനയ്ക്കെടുത്തി. വിവാഹച്ചടങ്ങിലും സംസ്കാരച്ചടങ്ങിലും പങ്കെടുത്ത എല്ലാവരുടെയും സ്രവം പരിശോധിച്ചു. നൂറിലധികം പേര്‍ക്ക് കോവിഡ് പൊസിറ്റീവാണെന്ന് കണ്ടെത്തി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതാണ് നവവരന്റെ മരണത്തിന് വഴിവെച്ചതെന്ന് ജില്ലാ ഭരണാധികാരികള്‍ വിലയിരുത്തി.


Next Story

Related Stories