TopTop
Begin typing your search above and press return to search.

ജി എസ് ടി നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ആലോചന, വില വീണ്ടും കൂടും

ജി എസ് ടി നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ആലോചന, വില വീണ്ടും കൂടും

നിലവില്‍വന്ന് രണ്ടര വര്‍ഷത്തിന് ശേഷം ചരക്ക് സേവന നികുതിയില്‍ വലിയ പൊളിച്ചെഴുത്തിന് നീക്കം. നികുതി വരുമാനം കുറഞ്ഞതടക്കമുള്ള സാഹചര്യങ്ങള്‍ പരിഗണിച്ചാണ് വലിയ പരിഷ്‌ക്കാരത്തിന് ഒരുങ്ങുന്നത്. ഒരു ലക്ഷം കോടി രൂപ അധിക വരുമാനം ലക്ഷ്യമിട്ടുള്ള പരിഷ്ക്കാരം വരുത്താനാണ് ഉദ്ദേശിക്കുന്നത്.

സൂചനകള്‍ അനുസരിച്ച് വിവിധ നികുതി സ്ലാബുകളില്‍ കാര്യമായ പൊളിച്ചെഴുത്തിനാണ് പദ്ധതി. അടിസ്ഥാന നികുതി സ്ലാബായ അഞ്ച് ശതമാനം നികുതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പല ഉത്പന്നങ്ങളെയും 10 ശതമാനത്തിൻ്റെ സ്ലാബിൽ ആക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന് പുറമെ 12 ശതമാനം നികുതിയുടെ സ്ലാബുകള്‍ ഒഴിവാക്കാനും ആലോചിക്കുന്നതായും സൂചനയുണ്ട്. ഇതോടെ നേരത്തെ 12 ശതമാനത്തിൽ പെട്ടിരുന്ന 243 ഇനങ്ങള്‍ 18 ശതമാനത്തിന്റെ സ്ലാബിലേക്ക് മാറും. ഇതിന് പുറമെ ഇപ്പോള്‍ നികുതി വലയില്‍പെടാത്ത പല ഉത്പന്നങ്ങള്‍ക്കും നികുതി ഏര്‍പ്പെടത്താനുള്ള നിര്‍ദ്ദേശവും അടുത്ത ജിഎസ് ടി കൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ന്നുവരുമെന്നാണ് സൂചന. ഈ മാസം അവസാനമാണ് ജിഎസ് ടി കൗണ്‍സില്‍ യോഗം. 1000 രൂപയ്ക്ക താഴെ വാടകയുള്ള ഹോട്ടല്‍ മുറികള്‍, വലിയ ആശുപത്രികളിലെ ചികില്‍സ എന്നീ ഇനങ്ങള്‍ നികുതി വലയത്തില്‍ പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അഞ്ച് ശതമാനം നികുതിയിൽ പെടുത്തിയിട്ടുള്ള നിരവധി ഉത്പന്നങ്ങളുടെ നികുതി വര്‍ധിപ്പിക്കുമെന്നാണ് സൂചന. ബ്രഡ്, പാം ഓയില്‍ ഡ്രൈ ഫ്രൂട്‌സ്, ഹോട്ടല്‍ ഭക്ഷണങ്ങള്‍ എന്നിവ ഇതില്‍ പെടും. ഇതിന് പുറമെ ഇപ്പോള്‍ 12 ശതമാനം നികുതി വലയില്‍ ഉള്ള മൊബൈല്‍ ഫോണ്‍, ലോട്ടറികള്‍ ബിസിനസ്സ് ക്ലാസ് യാത്രകള്‍ എന്നിവയുടെ നികുതിയിലും വർധനയുണ്ടാകും. നേരത്തെ വിവിധ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും നികുതി നിരക്കില്‍ കുറവ് വരുത്തിയിരുന്നു. ഇതെ തുടര്‍ന്ന് നികുതി നിരക്ക് യഥാര്‍ത്ഥത്തില്‍ ശരാശരി 14. 4 ശതമാനത്തില്‍നിന്ന 11.6 ശതമാനമായി കുറഞ്ഞു. ഇതോടെ രണ്ട് ലക്ഷം കോടി രൂപയുടെ കുറവാണ് നികുതി വരുമാനത്തില്‍ ഉണ്ടായത്. ഇതിന് പുറമെ സാമ്പത്തിക മാന്ദ്യവും സര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ വലിയ കുറവുണ്ടാക്കി. സംസ്ഥാനങ്ങളുടെയും നികുതി വരുമാനത്തില്‍ കുറവുണ്ടായതോടെ കേന്ദ്രം നല്‍കേണ്ട നഷ്ട പരിഹാര തുകയിലും വര്‍ധനയുണ്ടായി. എന്നാല്‍ അത് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടുമില്ല. കേരളത്തിന് മാത്രം 3200 ലധികം കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കാനുണ്ടെന്നാണ് കണക്കാക്കുന്നത്. 13,750 കോടി രൂപയാണ് ഇത്തവണ കേന്ദ്ര സര്‍ക്കാര്‍ ഈ വര്‍ഷം സംസ്ഥാനങ്ങൾക്ക് നല്‍കേണ്ടുന്ന തുക. ഇത് അടുത്ത വര്‍ഷം 20,000 കോടി രൂപ ആവുമെന്നാണ് കണക്കാക്കുന്നത്. പതിനാല് ശതമാനത്തില്‍ താഴെ നികുതി വരുമാനം ആയാലാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നഷ്ടപരിഹാരം നല്‍കേണ്ടത്. നിലവിലുള്ള സാമ്പത്തിക സാഹചര്യത്തില്‍ നഷ്ട പരിഹാരം നല്‍കാന്‍ കഴിയില്ലെന്ന് നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനെതിരെ കേരള ധനമന്ത്രി ഡോ തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ യോഗം ചേര്‍ന്നിരുന്നു. ജിഎസ്ടി കൗണ്‍സിലിലില്‍ ഈ വിഷയം ഉന്നയിക്കാനും നടന്നില്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാനുമാണ് ഇവര്‍ തീരുമാനിച്ചത്. ഇതുകൊണ്ടൊക്കെ തന്നെ ജിഎസ്ടി നടപ്പിലായതുമുതല്‍ ഏറ്റവും നിര്‍ണായകമായ കൗണ്‍സില്‍ യോഗമാകും ഈ മാസത്തേത്.


Next Story

Related Stories