TopTop
Begin typing your search above and press return to search.

ഡല്‍ഹി കലാപത്തിന് ഉത്തരവാദി മോദിയെന്ന് ദ ഗാര്‍ഡിയന്‍ പത്രം - രൂക്ഷ വിമര്‍ശനം

ഡല്‍ഹി കലാപത്തിന് ഉത്തരവാദി മോദിയെന്ന് ദ ഗാര്‍ഡിയന്‍ പത്രം - രൂക്ഷ വിമര്‍ശനം

പതിറ്റാണ്ടുകള്‍ക്ക് ശേഷം ഡല്‍ഹി കണ്ട ഏറ്റവും ഭീകരമായ വര്‍ഗീയ സംഘര്‍ഷത്തിന് പിന്നിൽ പെട്ടന്നുണ്ടായ കാരണങ്ങൾ മാത്രമോ കാലാകാലങ്ങളായി നിലനില്‍ക്കുന്ന മത ചേരിതിരിവോ അല്ലെന്ന് ലണ്ടനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ദ ഗാര്‍ഡിയന്‍ ദിനപത്രം. മുസ്ലീം പള്ളികളും വ്യാപാര സ്ഥാപനങ്ങളും തകര്‍ക്കുകയും വീടുകളില്‍ കയറി അവരെ ആക്രമിക്കുകയും ചെയതതിന് പിന്നില്‍ രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെ വെറുപ്പ് വളര്‍ത്തിയെടുത്തതാണ് കാരണം എന്ന് പത്രം, അതിൻ്റെ മുഖപ്രസംഗത്തിൽ വ്യക്തമാക്കി. ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാണ് ഇതിന് ഉത്തരവാദികളെന്ന് പത്രം കുറ്റപ്പെടുത്തി.

ഇപ്പോഴത്തെ സംഭവങ്ങള്‍ക്കുള്ള അടിയന്തര കാരണം അനീതി നിറഞ്ഞ പൗരത്വ നിയമ ഭേദഗതിയും ബിജെപി നടത്തിയ അപകടകരമായ പ്രചാരണങ്ങളുമാണ്. നിയമ നിര്‍മ്മാണത്തിനെതിരെ പ്രതിഷേധിക്കുന്ന മുസ്ലീങ്ങളെ ബലമായി നീക്കം ചെയ്യണമെന്ന ബിജെപി നേതവ് കപില്‍ മിശ്ര അടക്കമുള്ളവരുടെ പ്രസ്താവനകളും പ്രകോപനം സൃഷ്ടിച്ചു. മുസ്ലീങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ പൊലീസ് കൈയും കെട്ടി നോക്കി നില്‍ക്കുകയായിരുന്നുവെന്നും പത്രം പറയുന്നു. ദുര്‍ബലരായ മതന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ള ദേശീയതയാണ് ബിജെപിയെ അധികാരത്തിലെത്തിച്ചത്. പൊലീസിന്റെ നീതികരിക്കാന്‍ കഴിയാത്ത പെരുമാറ്റമാണ് അമിത് ഷാ രാജി വയ്ക്കണമെന്ന ആവശ്യം ഉന്നയിക്കാന്‍ സോണിയാഗാന്ധിയെ പ്രേരിപ്പിച്ചതെന്നും ഗാർഡിയൻ പറയുന്നു. ഇതേ അമിത് ഷാ തന്നെയാണ് കുടിയേറ്റക്കാരെ ചിതലുകള്‍ എന്ന് വിശേഷിപ്പിച്ചതെന്ന കാര്യവും പത്രം ചൂണ്ടിക്കാട്ടി. വിഭാഗീയത വളര്‍ത്തുന്ന രാഷ്ട്രീയത്തിന് മറയിടാന്‍ സമാധാനവും സാഹോദര്യവും നിലനിര്‍ത്തണമെന്ന, മോദിയുടെ വൈകിയുള്ള പ്രസ്താവനയ്ക്ക് കഴിയില്ലെന്നും പത്രം പറഞ്ഞു. ഗാര്‍ഡിയന്റെ മുഖപ്രസംഗത്തിന്റെ പൂര്‍ണ രൂപം വായിക്കാന്‍

ഇവിടെ

ക്ലിക്ക് ചെയ്യുക. വായനയ്ക്ക്:

The Guardian view on Delhi's violence: Modi stoked this fire

Next Story

Related Stories