TopTop
Begin typing your search above and press return to search.

ഹത്രാസിലേയ്ക്ക് പോയ മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനും മറ്റ് മൂന്ന് പേർക്കുമെതിരെ മറ്റൊരു രാജ്യദ്രോഹ കേസ് കൂടി

ഹത്രാസിലേയ്ക്ക് പോയ മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനും മറ്റ് മൂന്ന് പേർക്കുമെതിരെ മറ്റൊരു രാജ്യദ്രോഹ കേസ് കൂടി

ദലിത് യുവതി കൂട്ടബലാത്സംഗക്കൊലയ്ക്ക് ഇരയായ ഹാഥ് രസിലേയ്ക്ക് റിപ്പോര്‍ട്ടിംഗിനായി പോകവേ അറസ്റ്റ് ചെയ്യപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനും കൂടെയുണ്ടായിരുന്നവര്‍ എന്ന് യുപി പോലീസ് അവകാശപ്പെടുന്ന മൂന്ന് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കുമെതിരെ ഒരു രാജ്യദ്രോഹ കേസ് കൂടി യുപി പൊലീസ് ചുമത്തി. ഇവർക്കെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്.

ഒക്ടോബര്‍ 4ന് യുപിയിലെ ചാന്ദ്പ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് കലാപമുണ്ടാക്കാനുള്ള ഗൂഢാലോചനയടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ്. സംസ്ഥാനസര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനായി കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. സിദ്ദിഖ് കാപ്പന്‍ (41), ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരായ ആതിഖ് ഉര്‍ റഹ്‌മാന്‍ (25), മസൂദ് അഹമ്മദ് (26), ആലം (26) എന്നിവരെയാണ് ഒക്ടോബര്‍ 5ന് മഥുര പൊലീസ്, മാന്ത് ടോള്‍ പ്ലാസയില്‍ വച്ച് അറസ്റ്റ് ചെയ്തത് എന്നാണ് യുപി പോലീസ് പറയുന്നത്. ഇതിന്‌റെ തലേദിവസം പേരറിയാത്തവർക്കെതിരെ മാന്ത് പൊലീസ് എഫ്‌ഐആറിട്ടിരുന്നു. യുഎപിഎ, സെക്ഷന്‍ 124 എ (രാജ്യദ്രോഹം), 153 എ (രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്തല്‍), 295 എ (മതവികാരം ഇളക്കിവിട്ട് കലാപമുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമം) തുടങ്ങിയവയാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിരുന്നത്.

ഹത്രാസ് പൊലിസ് സ്റ്റേഷനിലെ കേസില്‍ 153 എ, 124 എ, 420 (വഞ്ചനാക്കുറ്റം) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. യുപി സ്വദേശിയായ ആതിഖ് ഉര്‍ റഹ്‌മാനെതിരെ പ്രൊഡക്ഷന്‍ വാറണ്ടിനായി മുസഫര്‍നര്‍ പൊലീസും കോടതിയെ സമീപിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്‌റെ ഭാഗമായി അക്രമമഴിച്ചുവിടാന്‍ പ്രവര്‍ത്തിച്ചു എന്ന് ആരോപിച്ചാണ് കേസ്.


Next Story

Related Stories