TopTop
Begin typing your search above and press return to search.

ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജ്ജിന് കൊവാക്‌സിന്‌റെ ആദ്യ ഡോസ് ഇന്‍ജക്ഷന്‍

ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജ്ജിന് കൊവാക്‌സിന്‌റെ ആദ്യ ഡോസ് ഇന്‍ജക്ഷന്‍

ഹൈദരാബാദിലെ ഭാരത് ബയോടെക്കും ഐസിഎംആറും (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) ചേര്‍ന്ന് നിര്‍മ്മിക്കുന്ന കോവിഡ് 19 വാക്‌സിന്‍ ആയ കൊവാക്‌സിന്റെ ആദ്യ ഡോസ് ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ്ജിന് നല്‍കി. അംബാല കന്റോണ്‍മെന്റിലെ സിവില്‍ ഹോസ്പിറ്റലിലാണ് അനില്‍ വിജ്ജിന് വാക്‌സിന്‍ കുത്തിവയ്പ് നല്‍കിയത്. ഹരിയാനയില്‍ ഇന്നാണ് കൊവാക്‌സിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയല്‍ തുടങ്ങിയത്.

പിജിഐ റോഹ്തക്കിലേയും ഹരിയാന ആരോഗ്യവകുപ്പിലേയും ഡോക്ടര്‍മാരുടെ സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് 67കാരനായ മന്ത്രിക്ക് വാക്‌സിന്‍ ഡോസ് നല്‍കിയത്. അംബാല കന്റോണ്‍മെന്റ് എംഎല്‍എയാണ് മുതിര്‍ന്ന ബിജെപി നേതാവായ അനില്‍ വിജ്. നവംബര്‍ 20ന് സംസ്ഥാനത്തെ വാക്‌സിന്‍ ട്രയല്‍ തുടങ്ങുമെന്നും ആദ്യ വളണ്ടിയര്‍ താനായിരിക്കുമെന്നും അനില്‍ വിജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇന്ത്യയില്‍ 26,000 വളണ്ടിയര്‍മാര്‍ക്ക് 25 കേന്ദ്രങ്ങളിലായി കൊവാക്‌സിന്‍ നല്‍കുന്നുണ്ട്.

കൊവാക്‌സിന്‍ 2021 ജൂണോട് കൂടി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനാകുമെന്നാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ. ബ്രിട്ടീഷ് കമ്പനിയായ ആസ്ട്ര സെനീക്കയും ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് വികസിപ്പിച്ച കൊവിഷീല്‍ഡ് ആണ് രാജ്യത്ത് ആദ്യമെത്തുക. ഇന്ത്യയില്‍ പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മ്മിക്കുന്ന വാക്‌സിന്‍ 2021 മാര്‍ച്ചില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.


Next Story

Related Stories