TopTop
Begin typing your search above and press return to search.

കനത്ത മഴയിൽ മുംബൈയിൽ ഒരാൾ മരിച്ചു, ലോക്കൽ ട്രെയിനുകൾ നിർത്തി, ഓഫീസുകൾ രണ്ട് ദിവസത്തേയ്ക്ക് അടച്ചു - റെഡ് അലർട്ട്

കനത്ത മഴയിൽ മുംബൈയിൽ ഒരാൾ മരിച്ചു, ലോക്കൽ ട്രെയിനുകൾ നിർത്തി, ഓഫീസുകൾ രണ്ട് ദിവസത്തേയ്ക്ക് അടച്ചു - റെഡ് അലർട്ട്

ഇന്നലെ രാത്രി മുഴുവൻ പെയ്ത മളയിൽ മുംബയ് നഗരത്തിന്റെ വിവിധ ഭാഗങ്ങൾ വെള്ളത്തിലായി. മുംബയ് ജില്ലയിലും സമീപ ജില്ലകളിലും അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈയിൽ ഒരാൾ മരിച്ചു. താനെ, പൂനെ, റായ്ഗഡ്, രത്നഗിരി, എന്നീ സമീപ ജില്ലകൾ റെഡ് അലർട്ടിലാണ്. അത്യാവശ്യ സേവനങ്ങളൊഴികെ നഗരത്തിലെ ഓഫീസുകൾ രണ്ട് ദിവസത്തേയ്ക്ക് അടച്ചിടുമെന്ന് ബിഎംസി (ബ്രിഹൻ മുംബയ് മുനിസിപ്പൽ കോർപ്പറേഷൻ) അറിയിച്ചു. വലിയ ഉയരമുള്ള തിരകൾ മുംബയ് തീരത്ത് അടിക്കാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തിൽ ബീച്ചുകൾ സമീപമുള്ളവർക്കും താഴ്ന്ന പ്രദേശങ്ങളിലുള്ളവർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 4.5 അടി ഉയരം വരെയുള്ള തിരമാലകൾ ഉണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്.

ഗോറിഗാവ്, കിംഗ് സർക്കിൾ, ഹിന്ദ് മാത, ദാദർ, ശിവാജി ചൗക്ക്, ഷെൽ കോളനി, കുർളി എസ് ടി ഡിപ്പോ, ബാന്ദ്ര ടാക്കീസ്, സയൺ റോഡ് 24 എന്നിവിടങ്ങളിലെല്ലാം ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്നലെ രാവിലെ എട്ട് മണി മുതൽ ഇന്ന് രാവിലെ ആറ് മണി വരെ 233.06 മില്ലീമീറ്റർ മഴയാണ് മുംബൈയിൽ പെയ്തത്. വടക്കൻ മഹാരാഷ്ട്ര തീരങ്ങളിൽ ശക്തമായ കാറ്റ് വീശിയടിക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. മഴക്കാലത്ത് മുംബൈ നഗരത്തിൽ വെള്ളം പൊങ്ങുന്നത് പതിവാണ്. സബർബൻ ട്രെയിൻ എന്ന് അറിയപ്പെടുന്ന ലോക്കൽ ട്രെയിൻ സർവീസുകളെ ഇത് പ്രതികൂലമായി ബാധിക്കുന്നു.


Next Story

Related Stories