TopTop
Begin typing your search above and press return to search.

'ബാബ്‌റി പള്ളി പണിതത് കെട്ടിടാവശിഷ്ടങ്ങള്‍ക്ക് മുകളിലെന്ന് സുപ്രീം കോടതി, വിധിയുടെ ഹൈലൈറ്റുകൾ

ബാബ്‌റി പള്ളി പണിതത് കെട്ടിടാവശിഷ്ടങ്ങള്‍ക്ക് മുകളിലെന്ന് സുപ്രീം കോടതി, വിധിയുടെ ഹൈലൈറ്റുകൾ

സ്വാതന്ത്രാനന്തര ഇന്ത്യയിലെ രാഷ്ട്രീയത്തെ കലുഷിതമാക്കിയ വിഷയത്തിലാണ് സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ച് വിധി പറഞ്ഞത്. രാഷ്ട്രീയ സാമൂദായിക ധ്രൂവീകരണത്തിന് ഇടയാക്കിയ ഒരു വിഷയത്തിലെ വിധിയെ രാജ്യം ആകാംക്ഷയോടെയാണ് കണ്ടത്. അഞ്ചംഗ ബഞ്ച് ഏകകണ്ഠമായാണ് വിധി പറഞ്ഞത്. എന്നാല്‍ രാമന്റെ ജന്മ സ്ഥലമാണ് അയോധ്യയെന്ന കാര്യത്തില്‍ ബഞ്ചിലുള്ള ഒരു ജഡ്ജിന് ഭിന്നാഭിപ്രായമുണ്ടെന്ന് മാത്രമാണ് കോടതി വ്യക്തമാക്കിയത്.

വിധിയുടെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ: *തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക് ക്ഷേത്രം നിര്‍മ്മിക്കാന്‍ നല്‍കണം *ഇതിനായി ട്രസ്റ്റ് കേന്ദ്ര സര്‍ക്കാര്‍ രൂപികരിക്കണം, ഭൂമി ഈ ട്രസ്റ്റിന് കൈമാറണം *ട്രസ്റ്റില്‍ നിര്‍മോഹി അഖാഡയുടെ പ്രതിനിധി വേണം *മുസ്ലീങ്ങള്‍ക്ക് പള്ളി പണിയാന്‍ അഞ്ചേക്കര്‍ ഭൂമി കൈമാറണം *അയോധ്യയില്‍ തന്നെ പള്ളി പണിയാന്‍ ഭൂമി കണ്ടെത്തണം *സുന്നി വഖഫ് ബോര്‍ഡിന് ഈ ഭൂമി കൈമാറണം *തര്‍ക്കഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധി തെറ്റ് *ബാബ്‌റി മസ്ജിദ് സ്ഥാപിക്കപ്പെ്ട്ടത് കെട്ടിടാവിശ്ഷടങ്ങള്‍ക്ക് മുകളില്‍. *കെട്ടിടാവശിഷ്ടം ഇസ്ലാമിക രീതിയില്‍ നിര്‍മ്മിക്കപ്പെട്ടതിൻ്റെതായിരുന്നില്ല. *12-ാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ട കെട്ടിടമുണ്ടായിരുന്നുവെന്നും സുപ്രീം കോടതി *ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചു. *ഉടമസ്ഥാവകാശം വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കാന്‍ പറ്റില്ല


Next Story

Related Stories