TopTop
Begin typing your search above and press return to search.

അമിത് ഷായ്ക്ക് ചികില്‍സ സ്വകാര്യ ആശുപത്രിയില്‍, മേല്‍നോട്ടത്തിന് എയിംസിലെ വിദഗ്ദ സംഘം

അമിത് ഷായ്ക്ക് ചികില്‍സ സ്വകാര്യ ആശുപത്രിയില്‍, മേല്‍നോട്ടത്തിന് എയിംസിലെ വിദഗ്ദ സംഘം

ഞായറാഴ്ച കോവിഡ് രോഗം സ്ഥിരീകരിച്ച ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ചികില്‍സ സ്വകാര്യ ആശുപത്രിയില്‍. ഗുരുഗ്രാമിലെ മെതാന്ത ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഡല്‍ഹിയ്ക്ക് അടുത്തുള്ള ഗുരുഗ്രാമിലെ പ്രധാനപ്പെട്ട സ്വകാര്യ ആശുപ്രതിയാണ് മേതാന്ത ദി മെഡിസിറ്റി. ആഭ്യന്തര മന്ത്രിയെ മെഡിസിറ്റിയിലാണ് ചികില്‍സിക്കുന്നതെന്ന് എയിംസിലെ ഡോക്ടര്‍മാര്‍ സ്ഥിരികരിച്ചു. അദ്ദേഹത്തിന്റെ ചികില്‍സയ്ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഡല്‍ഹി എയിംസിലെ വിദ്ഗ്ദ സംഘം എത്തുമെന്നാണ് സൂചന

ഞായറാഴ്ച ട്വിറ്ററിലൂടെയാണ് തനിക്ക് കോവിഡ് ബാധിച്ചുവെന്ന വിവരം ആഭ്യന്തര മന്ത്രി പുറത്തുവിട്ടത്.

താനുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന എല്ലാവരും ക്വാറന്റൈനില്‍ പ്രവേശിക്കണമെന്ന് അമിത് ഷാ അഭ്യര്‍ത്ഥിച്ചിരുന്നു. രോഗം സ്ഥിരികരിക്കുന്നതിന് മുമ്പ് അമിത് ഷാ ബുധനാഴ്ച നടന്ന മന്ത്രിസഭ യോഗത്തില്‍ പങ്കെടുത്തിരുന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംങ്, ധനമന്തി നിര്‍മ്മല സീതാരാമന്‍ തുടങ്ങിയവരും അന്നത്തെ യോഗത്തില്‍ സന്നിഹിതരായിരുന്നു. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് യോഗം നടന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

ഇന്നലെ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യുരപ്പയ്ക്കും കോവിഡ് സ്ഥിരികരിച്ചിരുന്നു. അദ്ദേഹത്തെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ട് ദിവസം മുമ്പാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംങ് ചൗഹാന് കോവിഡ് സ്ഥിരീകരിച്ചത്. തമിഴ്നാട് ഗവര്‍ണര്‍ ഭന്‍വാരിലാല്‍ പുരോഹിതിനും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ച രാവിലെയാണ് കോവിഡ് ബാധിച്ച് ഉത്തര്‍പ്രദേശ് മന്ത്രി കമല്‍ റാണി വരുണ്‍ അന്തരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറില്‍ 52,972 കോവിഡ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 771 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ മരിച്ചു.

ആകെ രോഗികളുടെ എണ്ണം 18,03,696 ആയി ഉയര്‍ന്നു. 5,79,357 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 38,135 പേരാണ് ഇന്ത്യയില്‍ ഇതുവരെ മരിച്ചത്.

മഹാരാഷ്ട്ര തന്നെയാണ് രോഗബാധ ഏറ്റവും കൂടുതലുള്ള സംസ്ഥാനമായി നില്‍ക്കുന്നത്. 441,228 കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. തമിഴ്‌നാട്ടില്‍ 257,613 കേസുകളായി. ഡല്‍ഹിയില്‍ 137,677 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കര്‍ണാടകത്തില്‍ 134,819 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു ഇതുവരെ. ആന്ധ്രയില്‍ 158,764 കേസുകളാണുള്ളത്.


Next Story

Related Stories