TopTop
Begin typing your search above and press return to search.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. അമിത് ഷാ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയവർ ക്വാറന്റൈനിൽ പോകണമെന്നും കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് അമിത് ഷാ അഭ്യർത്ഥിച്ചു. തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാരുടെ ഉപദേശപ്രകാരം ആശുപത്രിയിൽ അഡ്മിറ്റ് ആയിരിക്കുകയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അറിയിച്ചു. ചെറിയ രോഗലക്ഷണങ്ങളെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു. ഫലം വന്നപ്പോൾ പോസിറ്റീവ് ആണ് - അമിത് ഷാ പറഞ്ഞു. ഡൽഹിയിൽ കോവിഡ് കേന്ദ്ര സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് നേതൃത്വം നൽകിയത് അമിത് ഷാ ആണ്. കഴിഞ്ഞ ദിവസം അമിത് ഷാ കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തിരുന്നു.


യുപി സാങ്കേതിക വിദ്യാഭ്യാസ മന്ത്രി കമലാ റാണി കോവിഡ് മൂലം ഇന്ന് മരിച്ചിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കോവിഡ് സ്ഥിരീകരിച്ചത് ദിവസങ്ങൾക്ക് മുമ്പാണ്. കോവിഡ് ബാധിതനായിരുന്ന ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയിൻ രോഗമുക്തി നേടി ഔദ്യോഗിക ജോലികൾ പുനരാരംഭിച്ചിരുന്നു. രാജ്യത്ത് 5,67,730 പേരാണ് നിലവിൽ കോവിഡ് ചികിത്സയിലുള്ളത്. 37,364 പേർ മരിച്ചു. 11,41,629 പേർ രോഗമുക്തി നേടി. 17,50,724 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത്.


Next Story

Related Stories