TopTop
Begin typing your search above and press return to search.

'നിങ്ങൾ മതേതരനായോ' എന്ന് മുഖ്യമന്ത്രിയോട് ചോദിച്ച ഗവർണർ കോഷ്യരിയ്ക്കെതിരെ എതിർപ്പ് രൂക്ഷം, സുപ്രീം കോടതി കേസ്സെടുക്കണമെന്ന് പ്രശാന്ത് ഭൂഷൺ

നിങ്ങൾ മതേതരനായോ എന്ന് മുഖ്യമന്ത്രിയോട് ചോദിച്ച ഗവർണർ കോഷ്യരിയ്ക്കെതിരെ എതിർപ്പ് രൂക്ഷം, സുപ്രീം കോടതി കേസ്സെടുക്കണമെന്ന് പ്രശാന്ത് ഭൂഷൺ


മതേതരവാദിയാണെന്നതിന് മുഖ്യമന്ത്രി ഉദ്ദവ് താക്കറയെ പരിഹസിച്ച മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. മഹാരാഷ്ട്രയില്‍ ആരാധാനലയങ്ങള്‍ തുറക്കുന്നതു സംബന്ധിച്ച് ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കമാണ് രൂക്ഷമായ വാദ പ്രതിവാദത്തിലേക്ക് കടന്നത്.

ഒക്ടോബര്‍ 12 -ാം തീയതി അയച്ച കത്തിലാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ താങ്കള്‍ മതേതരവാദിയായോ എന്ന് പരിഹസിച്ചത്. താങ്കള്‍ അധികാരമേല്‍ക്കുമ്പോള്‍ ചെയ്ത സത്യപ്രതിജ്ഞ ഓര്‍മ്മ വേണമെന്നായിരുന്നു ഇതിന് ഉദ്ദവ് താക്കറെയുടെ മറുപടി. ഗവര്‍ണറുടെ കത്ത് അത്ഭുതപ്പെടുത്തിയെന്നും കത്തിലെ ഭാഷ അങ്ങേയറ്റം അപലപനീയമാണെന്നും എന്‍സിപി നേതാവ് ശരത് പവാര്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. ഗവര്‍ണര്‍ക്ക് സ്വന്തം അഭിപ്രായം ആകാം. അക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്യാം. എന്നാല്‍ കത്തില്‍ ഉപയോഗിച്ചുള്ള ഭാഷ ഗവര്‍ണറുടെ പദവിക്ക് ചേര്‍ന്നതല്ലെന്ന് ശരത് പവാര്‍ പറഞ്ഞു.


മതേതരത്വം എന്നത് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ആശയമാണെന്നും അത് ഭേദഗതി ചെയ്യാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയ സുപ്രീം കോടതി തന്നെ ഗവര്‍ണര്‍ക്കെതിരെ കേസെടുക്കാന്‍ തയ്യാറാവണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.


മഹാരാഷ്ട്രയില്‍ ക്ഷേത്രങ്ങള്‍ ഉടന്‍ തുറക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭത്തിലാണ്.

കോവിഡു കാരണം തല്‍ക്കാലം ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന ഉദ്ദവ് താക്കറെയുടെ പ്രസ്താവനയാണ് ഗവര്‍ണറെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്. ബാറുകളും റസ്റ്റോറന്റുകളും തുറന്ന സര്‍ക്കാരിന് എന്തുകൊണ്ടാണ് ആരാധാനലയങ്ങള്‍ തുറക്കാന്‍ ബുദ്ധിമുട്ടെന്നാണ് ബിജെപിയുടെയും ഗവര്‍ണറുടെയും ചോദ്യം.

നേരത്തെ തന്നെ വിവാദങ്ങള്‍ ഉണ്ടാക്കിയ ആളാണ് ഗവര്‍ണര്‍ കോഷിയാരി. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ശിവസേനയും ബിജെപിയും അകന്നപ്പോള്‍, ഭൂരിപക്ഷം ഇല്ലാതിരുന്നപ്പോഴും ദേവേ്ന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയായി പുലര്‍ച്ചെ സത്യപ്രതിജ്ഞ ചെയ്യിച്ചത് വലിയ വിവാദമായിരുന്നു. രണ്ട് ദിവസത്തിന് ശേഷം ഫഡ്‌നാവിസിന് രാജിവെയ്‌ക്കേണ്ടിയും വന്നു.

ഉത്താരഖണ്ഡ് മുന്‍ മുഖ്യമന്ത്രിയായിരുന്ന ഭഗത് സിങ് കോഷിയാരി, ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റായിരുന്നു.


Next Story

Related Stories