TopTop
Begin typing your search above and press return to search.

ഞാനും വീട്ടുതടങ്കലില്‍ - മെഹബൂബ മുഫ്തിയുടെ മകള്‍

ഞാനും വീട്ടുതടങ്കലില്‍ - മെഹബൂബ മുഫ്തിയുടെ മകള്‍

തന്നെയും വീട്ടുതടങ്കലിലാക്കിയതായി ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തിയുടെ മകള്‍ ഇത്‌ലിജ. മുത്തച്ഛന്റെ (മുന്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ്) അന്ത്യവിശ്രമ സ്ഥലത്തേയ്ക്ക് പോയപ്പോള്‍ പൊലീസ് കസ്റ്റഡിയിലെടുത്തതായും വീട്ടുതടങ്കലിലാക്കിയതായും ഇത്‌ലിജ പറയുന്നു. മെഹബൂബ മുഫ്തി കഴിഞ്ഞ അഞ്ച് മാസമായി തടവില്‍ തുടരുകയാണ്. ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ടാണ്് 2019 ഓഗസ്റ്റ് അഞ്ച് മുതല്‍ മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി തുടങ്ങിയവരെ തടവിലാക്കിയത്. അഞ്ച് കാശ്മീരി നേതാക്കളെ കഴിഞ്ഞ ദിവസം വിട്ടയച്ചെങ്കിലും മുന്‍ മുഖ്യമന്ത്രിമാര്‍ അടക്കമുള്ള നേതാക്കള്‍ ഇപ്പോളും തടങ്കലിലാണ്.

എന്നെ വീട്ടില്‍ തടവിലാക്കിയിരിക്കുന്നു. എവിടെയും പോകാന്‍ അനുവദിക്കുന്നില്ല എന്നാണ് ഇത്‌ലിജ പറഞ്ഞത്. സ്‌പെഷല്‍ സെക്യൂരിറ്റി ഗ്രൂപ്പ് പ്രൊട്ടക്ടീ സുരക്ഷയാണ് ഇത്‌ലിജയ്ക്കുള്ളത്. കാശ്മീരില്‍ നേതാക്കളെ തടവിലാക്കുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തത് മുതല്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു ഇത്‌ലിജ. എന്നാല്‍ പൂര്‍ണമായ ഇന്റര്‍നെറ്റ് നിയന്ത്രണം ഇത് തടസപ്പെടുത്തി. അതേസമയം ഇത്‌ലിജയെ തടവിലാക്കിയിട്ടില്ല എന്ന് എഡിജിപി മുനീര്‍ ഖാന്‍ പറഞ്ഞു. ദക്ഷിണ കാശ്മീരിലെ മുഫ്തിയുടെ അന്ത്യവിശ്രമ സ്ഥലത്തേയ്ക്ക് പോകാന്‍ അനന്ത്‌നാഗ് ജില്ലാ ഭരണകൂടത്തിന്റെ അനുമതി ഇത്‌ലിജയ്ക്കില്ലായിരുന്നു എന്ന് മുനീര് ഖാന്‍ പറയുന്നു. എസ്എസ്ജിപി സുരക്ഷയുള്ള ഇത്‌ലിജ എവിടെ പോകുമ്പോളും പൊലീസിന്റെ ക്ലിയറന്‍സ് നേടേണ്ടതുണ്ട്് - മുനീര്‍ ഖാന്‍ പറഞ്ഞു.


Next Story

Related Stories