TopTop
Begin typing your search above and press return to search.

റഫാൽ ഇന്നെത്തും, ഇന്ത്യൻ വ്യോമസേന കരുത്താർജ്ജിക്കുന്നു

റഫാൽ ഇന്നെത്തും, ഇന്ത്യൻ വ്യോമസേന കരുത്താർജ്ജിക്കുന്നു

ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിൽ വാങ്ങിയ റഫാൽ വിമാനങ്ങളുടെ ആദ്യ ബാച്ചിൽ പെട്ട അഞ്ച് വിമാനങ്ങൾ ഇന്ന് ഇന്ത്യയിലെത്തും. തിങ്കളാഴ്ച ഫ്രാൻസിൽ നിന്നും യാത്ര തിരിച്ച വിമാനങ്ങൾ ഉച്ചയ്ക്ക് രണ്ടുമണിയോടെ ഹരിയാണയിലെ അംബാല വ്യോമസേനാ താവളത്തിലെത്തുമെന്നാണ് അറിയിപ്പ്. 23 വർഷത്തിന് ശേഷമാണ് ഇന്ത്യൻ വ്യോമസേനയിൽ അത്യാധുനിക വിദേശ നിർമ്മിത വിമാനങ്ങൾ ഭാഗമാക്കുന്നതെന്ന പ്രത്യേകതയോടെയാണ് റാഫേൽ ഇന്ത്യയിലെത്തുന്നത്.

വിപുലമായ ഒരുക്കങ്ങളാണ് റഫാലിനെ വരേൽക്കാൻ ഒരുക്കിയിരിക്കുന്നത്. വ്യോമസേനാ മേധാവി ആര്‍.കെ.എസ് ബദൗരിയ തന്നെ അംബാലയിൽ നേരിട്ടെത്തുമെന്നാണ് റിപ്പോർട്ടുകൾ. റഫാല്‍ യുദ്ധവിമാനങ്ങള്‍ എത്തുന്നത് പ്രമാണിച്ച് അംബാല വ്യോമസേനാതാവള പരിസരത്ത് കടുത്ത നിയന്ത്രണങ്ങളും ജില്ലാ ഭരണകൂടം എർപ്പെടുത്തിയിട്ടുണ്ട്. വ്യോമതാവളത്തോടുചേര്‍ന്ന് ധുല്‍കോട്ട്, ബല്‍ദേവ് നഗര്‍, ഗര്‍ണാല, പഞ്ചഘോഡ എന്നീ ഗ്രാമങ്ങളിൽ നിരോധനാജ്ഞ ഉൾപ്പെടെ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യോമതാവളത്തിന്റെ മൂന്നുകിലോമീറ്റര്‍ ചുറ്റളവില്‍ സ്വകാര്യ ഡ്രോണുകള്‍ പറത്തുന്നതും ഫോട്ടോയും വീഡിയോ ചിത്രീകരരണവും നിരോധിക്കുകയും ചെയ്തു.

അതേസമയം, 4.5 തലമുറ വിമാനമായി അറിയപ്പെടുന്ന റഫാൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. ലോകത്തിലെ ഏറ്റവും മികച്ച പോരാളികൾ എന്ന് അറിയപ്പെടുന്ന വിമാനങ്ങളിൽ ഉൾപ്പെടുന്ന റഫാൽ നിരവധി ദൗത്യങ്ങൾ ഏറ്റെടുക്കാൻ കഴിയുന്ന ഒരു 'ഓമ്‌നിറോൾ' വിമാനമായും വിശേഷിപ്പിക്കപ്പെടുന്നു.

മെറ്റിയോര്‍ എയര്‍ ടു എയര്‍ മിസൈല്‍, സ്‌കാള്‍പ് മിസൈല്‍, ഇന്ത്യ ആവശ്യപ്പെട്ട റഡാര്‍ വാണിങ് റിസീവര്‍, ലോബാന്‍ഡ് ജാമര്‍, 10 മണിക്കൂര്‍ ഫ്‌ളൈറ്റ് ഡാറ്റാ റെക്കോര്‍ഡിങ്, ഇന്‍ഫ്രാറെഡ് സെര്‍ച്ച് ആന്‍ഡ് ട്രാക്കിങ് സിസ്റ്റം, വിമാനത്തിലെ ഉപകരണങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണാന്‍ സാധിക്കുന്ന ഡിസ്‌പ്ലേയുള്ള ഇസ്രയേല്‍ നിര്‍മിത ഹെല്‍മെറ്റ് എന്നിവയാണ് വിമാനത്തിനൊപ്പം ഘടിപ്പിച്ചിട്ടുള്ളത്.

.@IAF_MCC"s Rafale, preparing for departure from France for Ambala, India.
The 1stt lot of 05 Aircraft will arrive on the 29th of July.#RafaleJet #Rafale pic.twitter.com/k4dpLl74oj
— Defence Decode (@DefenceDecode) July 27, 2020

ഏവിയോണിക്സ്, റഡാറുകൾ, ആയുധ സംവിധാനങ്ങൾ എന്നിവയാൽ, ദക്ഷിണേഷ്യയിലെ ഏറ്റവും ശക്തിയേറിയ വിമാനം കുടിയാണ് റഫാൽ, പാകിസ്ഥാൻ ഉപയോഗിക്കുന്ന എഫ് -16, ചൈനയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനമായ ജെഎഫ് -20 വിമാനങ്ങൾക്ക് മുകളിലാണ് റഫാലിന്റെ ശേഷിയെന്നും റിപ്പോർട്ടുകൾ പറയുന്നു. അഫ്ഗാനിസ്ഥാൻ, മാലി, ലിബിയ, ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ പോരാട്ടങ്ങളിൽ റാഫാൽ ഉൾപ്പെട്ടിരുന്നു. ഇന്ത്യന്‍ വ്യോമസേനയുടെ റഷ്യന്‍ നിര്‍മിത സുഖോയ് യുദ്ധവിമാനത്തിനൊപ്പം റഫാൽ കുടി ചേരുമ്പോൾ വ്യോമസേനയുടെ ആക്രമണ ശേഷി പലമടങ്ങായി വര്‍ധിക്കും. ഇതിനാലാണ് ദക്ഷിണേഷ്യയിൽ ഇന്ത്യ സുപ്രധാന വ്യോമശക്തിയായി മാറുമെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടപ്പെടുന്നത്.

2016ലാണ് 36 വിമാനങ്ങള്‍ക്കായി ഇന്ത്യ- ഫ്രാന്‍സ് സര്‍ക്കാരുകള്‍ തമ്മില്‍ കരാര്‍ ഒപ്പിടുന്നത്. 58,000 കോടി രൂപയ്ക്കാണ് വിമാനങ്ങള്‍ വാങ്ങുന്നത്. ഇതിലെ ആഞ്ചെണ്ണമാണ് ഇന്ന് ഇന്ത്യയിലെത്തുക. ഇന്ത്യ ആവശ്യപ്പെട്ട മാറ്റങ്ങള്‍ക്കൊപ്പം ആയുധ ശേഷി ഉൾപ്പെടെ വര്‍ദ്ധിപ്പിച്ചാണ് ഇവ വ്യോമസേനയ്ക്ക് കൈമാറുന്നത്.

Next Story

Related Stories