TopTop
Begin typing your search above and press return to search.

ചൈനയുമായി ചർച്ചയാകാമെങ്കിൽ പാകിസ്താനുമായി എന്തുകൊണ്ട് പാടില്ല?: ഫാറുഖ് അബ്ദുള്ള പാർലമെന്റിൽ

ചൈനയുമായി ചർച്ചയാകാമെങ്കിൽ പാകിസ്താനുമായി എന്തുകൊണ്ട് പാടില്ല?: ഫാറുഖ് അബ്ദുള്ള പാർലമെന്റിൽ

പ്രശ്നപരിഹാരത്തിന് ചൈനയുമായി ചർച്ചയാകാമെങ്കിൽ എന്തുകൊണ്ട് പാകിസ്താനുമായി ചർച്ചയായിക്കൂടെന്ന് ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള പാർലമെന്റിൽ. അതിർത്തിയിലെ പ്രശ്നം പരിഹരിക്കാൻ തന്നെയാണ് ചൈനയുമായി ചർച്ച നടത്താൻ ഇന്ത്യ പദ്ധതിയിടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കാശ്മീരിൽ ദീർഘകാലം പട്ടാളത്തടവിൽ കഴിഞ്ഞ ഫാറൂഖ് അബ്ദുള്ളയെ അടുത്തകാലത്താണ് കേന്ദ്ര സർക്കാർ മോചിപ്പിച്ചത്. ഇതിനു ശേഷം ഇതാദ്യമായാണ് അദ്ദേഹം പാർലമെന്റിൽ സംസാരിക്കുന്നത്.

അതിർത്തിയിൽ സംഘർഷങ്ങൾ വർധിക്കുകയും ജനങ്ങൾ മരിച്ചു കൊണ്ടിരിക്കുകയുമാണ്. ഇതിന് പരിഹാരം ചർച്ചകളല്ലാതെ മറ്റൊന്നില്ല. ലഡാക്ക് അതിർത്തിയിൽ നിന്ന് ചൈന പിന്മാറാൻ സർക്കാർ സൈനികതല ചർച്ചകളും നയതന്ത്ര ചർച്ചകളും നടത്തുന്നത് ചൂണ്ടിക്കാട്ടിയ ഫാറുഖ് അബ്ദുള്ള സമാനമായ സമീപനം അയൽരാജ്യമായ പാകിസ്താനോടും വേണമെന്ന് പറഞ്ഞു.

ഷോപിയാനിൽ മൂന്ന് സാധാരണക്കാരെ തീവ്രവാദികളെന്ന് ആരോപിച്ച് കൊലപ്പെടുത്തിയ പട്ടാളക്കാർക്കെതിരെ നടപടിയെടുക്കുന്നതിൽ അദ്ദേഹം ആഹ്ലാദം പ്രകടിപ്പിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് വലിയ നഷ്ടപരിഹാരം നൽകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോഴും ജമ്മു കാശ്മീരിൽ സ്ഥിതിഗതികൾ പുനസ്ഥാപിക്കുന്ന കാര്യത്തിൽ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോഴും 4ജി ഇന്റർനെറ്റ് സൌകര്യമില്ല. താൻ തടവിലാക്കപ്പെട്ടപ്പോൾ തനിക്കുവേണ്ടി സംസാരിച്ച പാർലമെന്റംഗങ്ങളോട് അദ്ദേഹം നന്ദി പറയുകയും ചെയ്തു.


Next Story

Related Stories