TopTop
Begin typing your search above and press return to search.

ഇന്ത്യ പോകുന്നത് വലിയ സാമ്പത്തികമാന്ദ്യത്തിലേക്കെന്ന് അന്താരാഷ്ട്ര നാണയനിധി

ഇന്ത്യ പോകുന്നത് വലിയ സാമ്പത്തികമാന്ദ്യത്തിലേക്കെന്ന് അന്താരാഷ്ട്ര നാണയനിധി

ഇന്ത്യ നേരിടാന്‍ പോകുന്നത് വലിയ സാമ്പത്തിക മാന്ദ്യമെന്ന് അന്താരാഷ്ട്ര നാണയനിധിയുടെ (International Monetary Fund (IMF) മുന്നറിയിപ്പ്. ഐഎംഎഫിന്റെ പുതിയ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ ക്രിസ്റ്റലീന ജ്യോര്‍ജിയോവയാണ് തന്റെ കന്നിപ്രസംഗത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ലോകത്തില്‍ 90 ശതമാനം രാജ്യങ്ങളില്‍ മാന്ദ്യത്തിന് സാധ്യതയുണ്ടെന്നും ഇതില്‍ ഇന്ത്യക്ക് ഏറ്റവും കടുത്ത ആഘാതം തന്നെ ഏല്‍ക്കുമെന്നും അവര്‍ പറഞ്ഞു.

നടപ്പ് ദശകത്തിന്റെ തുടക്കം മുതല്‍ ഇതുവരെയുള്ള കാലയളവിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കായിരിക്കും ഈ രാജ്യങ്ങള്‍ നേരിടാന്‍ പോകുന്നതെന്ന് അവര്‍ വ്യക്തമാക്കി.

ബള്‍ഗേറിയയില്‍ നിന്നുള്ള ഈ സാമ്പത്തിക ശാസ്ത്രജ്ഞയെയാണ് ഐഎംഎഫിന്റെ ഡയറക്ടറായി ചുമതലയേല്‍‍പ്പിച്ചിരിക്കുന്നത്. ഇതുവരെ ഡയറക്ടറായിരുന്ന ക്രിസ്റ്റൈന്‍ ലഗാര്‍ഡ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ ഡയറക്ടറായി ചുമതലയേല്‍ക്കും.

ഐഎംഎഫും ലോകബാങ്കും ചേര്‍ന്ന് നടത്താനിരിക്കുന്ന വാര്‍ഷിക യോഗത്തിന് ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഇതിനിടയിലാണ് ജ്യോര്‍ജിയോവ ഇക്കാര്യം പറയുന്നതെന്നത് ശ്രദ്ധേയമാണ്. കേന്ദ്ര ബാങ്കുകളുടെയും ധനകാര്യമന്ത്രിമാരുടെയും സാന്നിധ്യം ഈ വാര്‍ഷികയോഗത്തിലുണ്ടായിരിക്കും. ഇവിടെ വെച്ച് തങ്ങള്‍ ഒരു വര്‍ഷത്തെ പദ്ധതികള്‍ ഇവര്‍ പ്രഖ്യാപിക്കും.


Next Story

Related Stories