Top

അയോധ്യ കേസ് വിധി: എന്തൊക്കെയായിരുന്നു പ്രധാന വാദങ്ങൾ

അയോധ്യ കേസ് വിധി:  എന്തൊക്കെയായിരുന്നു പ്രധാന വാദങ്ങൾ

സുപ്രീം കോടതിയുടെ ചരിത്രത്തിലെ ഏറ്റവും അധികം ദിവസം നീണ്ടുനിന്ന രണ്ടാമത്തെ വാദത്തിനൊടുവിലാണ് അയോധ്യ കേസില്‍ നാളെ വിധി പറയുന്നത്. 40 ദിവസമാണ് തുടര്‍ച്ചയായി വാദ്ം കേട്ടത്. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസില്‍ തുടര്‍ച്ചയായി വാദം കേട്ടത്. കേശവാനന്ദ ഭാരതി കേസിലാണ് ഇതേക്കാള്‍ കൂടുതല്‍ ദിവസം -68 ദിവസം- കോടതി വാദം കേട്ടത്.

ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗഗോയി, ജസ്റ്റീസുമാരായ എസ് എ ബോംബ്ദെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് എ നസീര്‍ എന്നിവരാണ് കേസില്‍ വാദം കേട്ടത്. കഴിഞ്ഞ ജനുവരിയിലാണ് സുപ്രീം കോടതി പ്രത്യേക ബഞ്ച് രൂപികരിച്ചത്.
രാജ്യത്തിൻ്റെ ചരിത്രത്തെയും രാഷ്ട്രീയത്തെയും നിർണായകമായി സ്വധീനിച്ച കേസിൽ സുപ്രീം കോടതിയ്ക്ക് മുന്നിൽ കക്ഷികൾ ഉന്നയിച്ച പ്രധാന വാഗങ്ങൾ ഇങ്ങനെയായിരുന്നു

യു.പി സുന്നി വഖഫ് ബോര്‍ഡിന്റെ പ്രധാന വാദങ്ങള്‍:

മസ്ജിദ് പണിയാന്‍ ക്ഷേത്രം തകര്‍ത്തതായി തെളിവില്ല.
നിര്‍മ്മാണരീതി ഇസ്ലാമികം
ആസൂത്രിതമായി രാമ വിഗ്രഹം സ്ഥാപിച്ചത് 1949-ല്‍.
നിയാമക വ്യക്തിത്വം (നിയമത്താല്‍ നിര്‍വ്വചിക്കപ്പെടുന്ന വ്യക്തിത്വം) എന്ന സങ്കല്പം വന്നത് 1989-ല്‍
1985-ല്‍ മാത്രം രൂപീകരിക്കപ്പെട്ട രാംജന്മഭൂമി ന്യാസിനു കേസില്‍ കക്ഷിചേരാന്‍ അവകാശമോ ബന്ധമോ ഇല്ല.
രാമന്റെ ജന്മസ്ഥലമാണെന്ന വാദം തള്ളിക്കളയുന്ന നാലു ചരിത്രകാരന്‍മാരുടെ റിപ്പോര്‍ട്ട് ഹൈക്കോടതി പരിഗണിച്ചില്ല.
1934-ലെ വര്‍ഗ്ഗീയ സംഘര്‍ഷത്തില്‍ പള്ളിക്കു കേടുപാടുണ്ടായ ശേഷവും മുസ്ലിങ്ങളാണ് ആരാധന നടത്തിയത്.
കേസിൽ ഹാജരായത് ( ഹാജരായത് രാജീവ് ധവാന്‍, മീനാക്ഷി അറോറ, ഷേഖര്‍ നഫാഡെ)
രാംലല്ലയുടെ പ്രധാന വാദങ്ങള്‍

ക്ഷേത്രം ഉണ്ടെന്ന് വിശ്വാസികളും ചരിത്രവും പറയുന്നു. .
രാമന്റെ ജന്മസ്ഥലമാണ് അയോധ്യയെന്നതില്‍ മുസ്ലിങ്ങള്‍ക്കും അഭിപ്രായ ഭിന്നതയില്ല.
ക്ഷേത്രത്തിന്റെ രൂപമുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് നിര്‍ണായകം
ക്രിസ്തുവര്‍ഷാരംഭത്തിന് 200 വര്‍ഷം മുന്‍പാണ് ക്ഷേത്രമായിരുന്നതെന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പരിഗണിക്കണം.
സുര്‍ക്കി മിശ്രിതം ഉപയോഗിച്ചുള്ള നിർമ്മാണ രീതി ഇന്ത്യയിലുമുണ്ടായിരുന്നു. ഇസ്ലാമിക് നിര്‍മ്മാണരീതിയാണെന്ന് പറയാനാകില്ല.
ശിലാലിഖിതത്തില്‍ 12-ാം നൂറ്റാണ്ടില്‍ വിഷ്ണുക്ഷേത്രം ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു
തര്‍ക്ക സ്ഥലം ദേവസ്ഥാനമാണെന്നത് അലഹബാദ് ഹൈക്കോടതിയും അംഗീകരിച്ചു. സംയുക്താവകാശം ശരിയായ രീതിയല്ല,
ഹാജരായത് കെ. പരാശരന്‍, സി.എസ്. വൈദ്യനാഥന്‍

നിര്‍മോഹി അഖാഡയുടെ പ്രധാന വാദങ്ങൾ

കൈവശാവകാശം തങ്ങള്‍ക്ക്. ഉടമസ്ഥത സംബന്ധിച്ച് ഒരു തര്‍ക്കവുമില്ല.
തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കണം. പുറത്ത് പ്രത്യേക സ്ഥലത്ത് പള്ളിയും.
ഹാജരായത് എസ്.കെ. ജെയിന്‍
നാലു സിവില്‍ കേസുകളുമായി ബന്ധപ്പെട്ട് 2010-ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ ് 14 അപ്പീലുകളാണ് സമര്‍പ്പിക്കപ്പെട്ടത്. . രാംലല്ല, നിര്‍മോഹി അഖാഡ, സുന്നി വഖഫ് ബോര്‍ഡ് എന്നീ മൂന്നു കക്ഷികള്‍ക്കുമായി 2.77 ഏക്കര്‍ തര്‍ക്കഭൂമി തുല്യമായി വീതിച്ചു നല്‍കിയതായിരുന്നു 2010 ലെ ഹൈക്കോടതി വിധി. 1992 ഡിസംബർ ആറിനാണ് ബാബ്റി മസ്ജിദ് തകർക്കപ്പെട്ടത്.





Next Story

Related Stories