TopTop
Begin typing your search above and press return to search.

പ്രിയ പ്രധാനമന്ത്രി, ഇന്ത്യന്‍ മണ്ണില്‍നിന്ന് ചൈനയെ എപ്പോള്‍ തുരത്തും? ആറുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ അറിയിക്കണേയെന്ന് രാഹുല്‍ ഗാന്ധി

പ്രിയ പ്രധാനമന്ത്രി, ഇന്ത്യന്‍ മണ്ണില്‍നിന്ന് ചൈനയെ എപ്പോള്‍ തുരത്തും? ആറുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ അറിയിക്കണേയെന്ന് രാഹുല്‍ ഗാന്ധി

നരേന്ദ്ര മോദി സര്‍ക്കാരിന്റെ ചൈനീസ് നയത്തെ വീണ്ടും ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രിയ പ്രധാനമന്ത്രി, ഇന്ന് ആറു മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ ഇന്ത്യയില്‍നിന്ന് ചൈനയെ പുറത്താക്കുന്ന തീയതി ദയവായി ജനങ്ങളോട് പറയുക എന്നായിരുന്നു ട്വിറ്ററില്‍ രാഹുലിന്റെ പരാമര്‍ശം.

ലഡാക്ക് സംഘര്‍ഷത്തിനു പിന്നാലെ മോദി സര്‍ക്കാരിന്റെ ചൈന നയത്തെ രാഹുല്‍ പലപ്പോഴായി വിമര്‍ശിച്ചിരുന്നു. ഇന്ത്യന്‍ മണ്ണിലേക്ക് ചൈനീസ് സേന അതിക്രമിച്ചു കടന്നിട്ടില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ ഇന്ത്യന്‍ മേഖലയില്‍ ചൈനയുടെ സാന്നിധ്യം ഉണ്ടായിരുന്നതായി ഉപഗ്രഹ ചിത്രങ്ങളില്‍നിന്നും മുന്‍ പട്ടാള മേധാവിയില്‍നിന്നും മനസിലാക്കിയെന്നായിരുന്നു രാഹുലിന്റെ വാദം. ചൈനീസ് അധിനിവേശം മറച്ചുവെച്ചുകൊണ്ട് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് ദേശദ്രോഹമാണെന്നും രാഹുല്‍ അഭിപ്രായപ്പെട്ടിരുന്നു. കേന്ദ്രത്തിന്റെ ചൈന നയത്തെ ശക്തമായി വിമര്‍ശിച്ച രാഹുല്‍ നരേന്ദ്ര മോദി സത്യത്തില്‍ സറണ്ടര്‍ മോദിയാണെന്നും ട്വിറ്ററില്‍ പരിഹസിച്ചിരുന്നു.


Next Story

Related Stories