TopTop
Begin typing your search above and press return to search.

കുതിച്ചുയര്‍ന്ന് കോവിഡ്; 24 മണിക്കൂറിനിടെ രണ്ടു ലക്ഷത്തിലേറെ പേര്‍ക്ക് രോഗബാധ

കുതിച്ചുയര്‍ന്ന് കോവിഡ്; 24 മണിക്കൂറിനിടെ രണ്ടു ലക്ഷത്തിലേറെ പേര്‍ക്ക് രോഗബാധ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,00,739 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1,40,74,564 ആയി ഉയര്‍ന്നു. രോഗമുക്തരായത് 1,24,29,564 പേരാണ്. രാജ്യത്ത് ഇപ്പോഴും 14,71,877 സജീവ കേസുകളുണ്ട്. രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണ് രേഖപ്പെടുത്തിയത്. പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ നിന്നും രണ്ടു ലക്ഷത്തിലേക്ക് എത്താനെടുത്തത് പത്തു ദിവസമാണ്. അമേരിക്ക മാത്രമാണ് പ്രതിദിന രോഗികളുടെ എണ്ണം രണ്ടു ലക്ഷം കടന്ന ഏക രാജ്യം.

ചൊവ്വാഴ്ച രാജ്യത്ത് 1,85,287 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മാര്‍ച്ച് ഒന്നിന് പ്രതിദിന രോഗികള്‍ വെറും 12,271 ആയിരുന്നു. അവിടെ നിന്നാണ് രോഗവ്യാപനത്തില്‍ വന്‍ കുതിപ്പ് ഉണ്ടായിരിക്കുന്നത്. നിലവില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം പതിനാലു ലക്ഷം കടന്നു. 14,71,877 പേരാണ് ചികില്‍സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ 93,528 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 1,24,29,564 ആയി. പ്രതിദിന മരണ നിരക്കും തുടര്‍ച്ചയായ രണ്ടാം ദിവസവും ആയിരം കടന്നു. ഇന്നലെ 1038 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 1,73,123 ആയി ഉയര്‍ന്നു

കോവിഡിന്റെ രണ്ടാം തരംഗം മഹാരാഷ്ട്രയില്‍ ഏറ്റവും രൂക്ഷമാണ്. ഇന്നലെ 60,000 ലേറെ പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പൂനെയില്‍ മാത്രം 7888 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗവ്യാപനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ മഹാരാഷ്ട്രയില്‍ നിലവില്‍ വന്നു. ഡല്‍ഹിയില്‍ 17282 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. യുപിയിലും 15,000 ലേറെ പേര്‍ക്ക് രോഗബാധ കണ്ടെത്തിയിട്ടുണ്ട്.


Next Story

Related Stories