Top

ഇന്ത്യ ഹിന്ദുരാഷ്ട്രം; പ്രതിപക്ഷത്തിന് ഭ്രാന്ത്: ബിജെപി എംപി

ഇന്ത്യ ഹിന്ദുരാഷ്ട്രം; പ്രതിപക്ഷത്തിന് ഭ്രാന്ത്: ബിജെപി എംപി

ഇന്ത്യ 'ഹിന്ദു രാഷ്ട്ര'മാണെന്ന് ബിജെപി എംപി രവികൃഷ്ണയുടെ പരാമർശം. 100 കോടിയിലധികം ഹിന്ദുക്കൾ രാജ്യത്തുണ്ടെന്നും അതിനാൽ ഇന്ത്യ ഹിന്ദുരാജ്യമാണെന്നുമായിരുന്നു രവികൃഷ്ണയുടെ വാദം. സീരിയലുകളിൽ അഭിനയിക്കുകയായിരുന്ന ഇദ്ദേഹത്തെ ബിജെപിയാണ് ഗോരഖ്പൂരിൽ ടിക്കറ്റ് കൊടുത്ത് വിജയിപ്പിച്ച് എംപിയാക്കിയത്.

പൗരത്വനിയമ ഭേദഗതി ബില്ലിൽ എതിർപ്പുന്നയിക്കുന്ന പ്രതിപക്ഷത്തിന് ഭ്രാന്താണെന്നും എംപിയായി മാറിയ നടൻ പറഞ്ഞു.

പൗരത്വ ഭേദഗതി ബില്ലിന് ഇന്ന് കാബിനറ്റ് അംഗീകാരം ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് എംപി ഈ പ്രസ്താവന നടത്തിയത്. രാജ്യത്തിന്റെ മതേതര നിലപാടുകൾക്ക് എതിരാണ് ഈ ബില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നുണ്ട്. എഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ബംഗ്ലാദേശ്, എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിങ്ങളല്ലാത്തവർക്ക് ഇന്ത്യയിലേക്ക് കുടിയേറ്റം നടത്താൻ അനുമതി നല്‍കുന്നതാണ് ഈ ബില്ല്.

"രാജ്യത്തെ ഹിന്ദുക്കളുടെ ജനസംഖ്യ 100 കോടിയിലധികമാണ്. സ്വാഭാവികമായും ഇതൊരു ഹിന്ദുരാജ്യമാണ്," ബിജെപി എംപി പറഞ്ഞു. അതെസമയം, ബില്ല് അടുത്തയാഴ്ച പാർലമെന്റിൽ മേശപ്പുറത്ത് വെക്കുമെന്നാണ് വിവരം. 1955ലെ അനധികൃത കുടിയേറ്റ നിയമമാണ് ഭേദഗതി ചെയ്യാനൊരുങ്ങുന്നത്.


Next Story

Related Stories