TopTop
Begin typing your search above and press return to search.

പാക്കിസ്ഥാന്‍ ബന്ധം, 1178 ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്യാനാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍

പാക്കിസ്ഥാന്‍ ബന്ധം, 1178 ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്യാനാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍

ട്വിറ്ററില്‍ നിന്ന് നീക്കംചെയ്യാനോ വിലക്കാനോ ആവശ്യപ്പെടുന്ന 1178 ട്വിറ്റര്‍ അക്കൗണ്ടുകളുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിന് കൈമാറി. ഈ അക്കൗണ്ടുകള്‍ പാകിസ്ഥാന്‍ കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നതെന്നും കര്‍ഷക സമരത്തെ കുറിച്ചുള്ള തെറ്റിദ്ധാരണപരവും പ്രകോപനപരവുമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നയായും സര്‍ക്കാര്‍ പറയുന്നു.

ഇത് സംബന്ധിച്ച അക്കൗണ്ടുകളുടെ പട്ടിക ഫെബ്രുവരി 4 ന് ട്വിറ്ററിന് കൈമാറിയിരുന്നു. ആവശ്യത്തോട് ട്വിറ്റര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ 257 ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമെയാണ് പുതിയ ആവശ്യം. ഈ അക്കൗണ്ടുകള്‍ സുരക്ഷാ ഏജന്‍സികള്‍ ഖാലിസ്ഥാന്‍ അനുഭാവികളുടെ അക്കൗണ്ടുകളായി ഫ്‌ലാഗുചെയ്തതായോ പാകിസ്ഥാന്റെ പിന്തുണയുള്ളതായും വിദേശ പ്രദേശങ്ങളില്‍ നിന്ന് പ്രവര്‍ത്തിക്കുന്നതായും കര്‍ഷകരുടെ പ്രതിഷേധം ട്വീറ്റ് ചെയ്തുകൊണ്ട് പൊതു ക്രമത്തിന് ഭീഷണിഉയര്‍ത്തുന്നതായും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

കര്‍ഷകസമരത്തെ തുടര്‍ന്നുള്ള പ്രതിഷേധ സന്ദേശങ്ങള്‍ വര്‍ധിച്ച സഹാചര്യത്തില്‍ ട്വിറ്റര്‍ തുടക്കത്തില്‍ അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. 'മോഡിപ്ലാനിങ് ഫാര്‍മര്‍ജിനോസൈഡ്' എന്ന ഹാഷ്ടാഗോടെയുള്ള ട്വീറ്റുകള്‍ വിലക്കാന്‍ കേന്ദ്രം ആവശ്യപ്പെടുകയായിരുന്നു. ഈ ഹാഷ്ടാഗില്‍ ട്വീറ്റ് ചെയ്തവരുടെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനും ആവശ്യപ്പെട്ടു.സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീം, കാരവന്‍ മാസിക, കിസാന്‍ ഏക്താ മോര്‍ച്ച തുടങ്ങി 257 ട്വിറ്റര്‍ അക്കൗണ്ടുകളാണ് ട്വിറ്റര്‍ മരവിപ്പിച്ചത്. എന്നാല്‍ വിവാദമായതോടെ ഈ അക്കൗണ്ടുകള്‍ ട്വിറ്റര്‍ പുനഃസ്ഥാപിച്ചിരുന്നു.


Next Story

Related Stories