TopTop
Begin typing your search above and press return to search.

ഇന്ത്യയില്‍ കോവിഡ് വാക്‌സിനുകള്‍ക്ക് അനുമതി; കോവിഷീല്‍ഡും കോവാക്‌സിനും ഉപാധികളോടെ ഉപയോഗിക്കാം

ഇന്ത്യയില്‍ കോവിഡ് വാക്‌സിനുകള്‍ക്ക് അനുമതി; കോവിഷീല്‍ഡും കോവാക്‌സിനും ഉപാധികളോടെ ഉപയോഗിക്കാം

ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ ഉപയോഗത്തിന് അനുമതി. പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച കോവിഷീല്‍ഡിനും ഭാരത് ബയോടെക്ക് നിര്‍മിച്ച കോവാക്‌സിനുമാണ് ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിജിസിഐ) അനുമതി നല്‍കിയത്. അടിയന്തിര സാഹചര്യങ്ങളില്‍ വാക്‌സിനുകള്‍ ഉപയോഗിക്കാമെന്നും ഡിജിസിഐ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഓക്സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനക്കയുമായി സഹകരിച്ചുകൊണ്ടാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഷീല്‍ഡ് വാക്സിന്‍ നിര്‍മിക്കുന്നത്. അതേസമയം, ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ കോവിഡ് വാക്സിനാണ് കോവാക്സിന്‍.

വിദഗ്ധസമിതി നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഡിജിസിഐ വാക്‌സിനുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും രാജ്യത്തിനകത്തും പുറത്തും നടത്തിയ ക്ലിനിക്കല്‍ ട്രയലുകളുടെ വിവരങ്ങള്‍ ഡിജിസിഐയ്ക്ക് സമര്‍പ്പിച്ചിരുന്നു. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ സബജക്ട് എക്പെര്‍ട്ട് കമ്മിറ്റി ഇവ വിശദമായി പരിശോധിച്ചതിനുശേഷമാണ് ഡിജിസിഐ ശുപാര്‍ശ ചെയ്തത്. കോവിഷീല്‍ഡ് വാക്‌സിന്‍ 70.42 ശതമാനം ഫലപ്രദമാണെന്ന് ഡിജിസിഐ അറിയിച്ചു.

രണ്ടു വാക്‌സിനും രണ്ട് ഡോസ് വീതമാണ് നല്‍കുന്നത്. കരുതല്‍ വേണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സിഡസ് കാഡിലയുടെ മൂന്നാംഘട്ട പരീക്ഷണത്തിനും അനുമതി നല്‍കി.രണ്ട് വാക്‌സിനുകളും 2 മുതല്‍ 3 വരെ ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കേണ്ടതുണ്ട്. കോവിഷീല്‍ഡിന് ഡോസിന് 250 രൂപയും കോവാക്‌സിന് 350 രൂപയുമാണ് കമ്പനികള്‍ നിര്‍ദേശിച്ചിരിക്കുന്നത്.


Next Story

Related Stories