TopTop
Begin typing your search above and press return to search.

ഇന്ത്യയില്‍ രോഗികള്‍ 15 ലക്ഷം കടന്നു, രോഗ വ്യാപനം പിടിച്ചു നിര്‍ത്തിയില്ലെങ്കില്‍ രണ്ട് മാസം കൊണ്ട് അമേരിക്കയെ മറികടക്കും

ഇന്ത്യയില്‍ രോഗികള്‍ 15 ലക്ഷം കടന്നു, രോഗ വ്യാപനം പിടിച്ചു നിര്‍ത്തിയില്ലെങ്കില്‍ രണ്ട് മാസം കൊണ്ട് അമേരിക്കയെ മറികടക്കും

ലോകത്ത് ഏറ്റവും വേഗത്തില്‍ കോവിഡ് വ്യാപനം നടക്കുന്ന രാജ്യമായി ഇന്ത്യ. ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 15 ലക്ഷം കടന്നു. ആരോഗ്യ മന്ത്രാലയം ഇന്നലെ പുറത്തിറക്കിയ കണക്കനുസരിച്ച് രാജ്യത്തു 15,24,168 രോഗികളാണ് ഉള്ളത്. ഇന്ത്യയ്ക്ക് മുന്‍പിലുള്ള ബ്രസീലില്‍ 24 ലക്ഷവും അമേരിക്കയില്‍ 42 ലക്ഷവുമാണ് രോഗികള്‍ ഉള്ളത്. അതേസമയം ലോകത്തെ കോവിഡ് വ്യാപനത്തിന്റെ വേഗത നിരക്കില്‍ ഇന്ത്യയാണ് മുന്നില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകാരോഗ്യ സംഘടന പറയുന്നത് ഇന്‍ഡ്യയില്‍ രോഗ വ്യാപനം അതിന്റെ വേഗത കൂട്ടിക്കൊണ്ടിരിക്കുകയാണ് എന്നാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രതി ദിനം അര ലക്ഷത്തില്‍ അധികം കേസുകളാണ് രാജ്യത്തു റിപ്പോര്‍ട്ട് ചെയ്യുന്നത്. മെയ് മാസത്തെ ഒരു ലക്ഷം എന്ന സംഖ്യയില്‍ നിന്നും 15 ലക്ഷം ആകാന്‍ 181 ദിവസമാണ് എടുത്തത്. 7 ദിവസത്തെ കണക്കുകളുടെ വര്‍ധനവിന്റെ ശരാശരി എടുത്താല്‍ രാജ്യം ബ്രസീലിനെക്കാളും അമേരിക്കയേക്കാളും മുന്നിലാണെന്ന് കാണാം. ഇന്ത്യ 3.6 ശതമാനം വെച്ചാണ് കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നതെങ്കില്‍ ബ്രസീലില്‍ 2.4 ശതമാനവും അമേരിക്കയില്‍ 1.7 ശതമാനവുമാണ്. ഈ നിരക്ക് വര്‍ദ്ധനയെ കുറയ്ക്കാന്‍ സാധിച്ചിച്ചില്ലെങ്കില്‍ വരുന്ന രണ്ട് മാസം കൊണ്ട് രാജ്യം അമേരിക്കയെ പിന്‍തള്ളും എന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തു ഇതുവരെ 33,425 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു കഴിഞ്ഞു. ഇന്നലെ മാത്രം 654 പേരാണ് മരിച്ചത്.


Next Story

Related Stories