TopTop
Begin typing your search above and press return to search.

കോവിഡ്, സാമ്പത്തികം, സുരക്ഷ; കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ക്ക് സാധ്യത

കോവിഡ്, സാമ്പത്തികം, സുരക്ഷ; കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ക്ക് സാധ്യത

രാജ്യയത്തെ കോവിഡ് വ്യാപനം ഏറ്റവും ഉയര്‍ന്ന തോതില്‍ നില്‍ക്കുകയും ലോക്ക്ഡഡൗണില്‍ കൂടുതല്‍ ഇളവ് പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെ ഇന്ന് നിര്‍ണ്ണായക മന്ത്രി സഭായോഗം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേരുന്ന മന്ത്രി സഭായോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗം എന്ന പ്രത്യേകകയും ഇന്നത്തെ ക്യാബനറ്റിനുണ്ട്. മന്ത്രി സഭായോഗത്തിന് പുറമെ സുരക്ഷയുമായി ബന്ധപ്പെട്ട മന്ത്രിസഭാ സമിതി, സാമ്പത്തിക കാര്യങ്ങളുടെ മന്ത്രിസഭാ സമിതി എന്നിവയും ഇന്ന് ചേരുന്നുണ്ട്.

ചൈനയുമായി അതിര്‍ത്തി തര്‍ക്കം രൂക്ഷമാവുകയും, പാകിസ്താന്‍, നേപ്പാള്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളുമായുള്ള വിവിധ പ്രശ്‌നങ്ങള്‍ എന്നിവയുടെ പശ്ചാത്തലത്തിലാണ് സുരക്ഷാ സമിതി ഇന്ന് യോഗം ചേരുന്നത്. കോവിഡ് സാമ്പത്തിക രംഗത്ത് ഉണ്ടാക്കിയ പ്രതിസന്ധിയും, പുനരുജ്ജീവ പദ്ധതിയുമായിരിക്കും സാമ്പത്തിക സമിതി ചര്‍ച്ച ചെയ്യുക.

കോവിഡിനെ പ്രതിരോധിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ പരാജയുപ്പെട്ടെന്ന് പ്രതിപക്ഷം നിരന്തരം ആരോഹണം ഉന്നയിക്കുകയും ലോക്ക്ഡൗണില്‍ ഇളവ് വരുത്തുകയും ചെയ്ത സാഹചര്യത്തില്‍ പ്രതിസന്ധി മറികടക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങളും മന്ത്രി സഭയോഗം പരിഗണിക്കും.


Next Story

Related Stories