TopTop
Begin typing your search above and press return to search.

"അവർ‌ നമ്മളെ ശക്തമായി പ്രഹരിച്ചു കൊണ്ടിരിക്കുകയായിരുന്നു:" ഇന്ത്യാ സന്ദർശനത്തിനു മുമ്പായി ട്രംപ്

"അവർ‌ നമ്മളെ ശക്തമായി പ്രഹരിച്ചു കൊണ്ടിരിക്കുകയായിരുന്നു:" ഇന്ത്യാ സന്ദർശനത്തിനു മുമ്പായി ട്രംപ്

ഉയർന്ന നികുതികളേർപ്പെടുത്തി ഇന്ത്യ തങ്ങളെ ശക്തമായി പ്രഹരിക്കുകയായിരുന്നെന്ന് യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. ഫെബ്രുവരി 24, 25 എന്നീ തിയ്യതികളിൽ രാജ്യം സന്ദർശിക്കാനിരിക്കെയാണ് ട്രംപിന്റെ ഈ പ്രസ്താവന. ഇതോടെ ഇന്ത്യാ സന്ദർശനത്തിലെ തന്റെ പ്രധാന അജണ്ടയും വെളിപ്പെടുത്തിയിരിക്കുകയാണ് ട്രംപ്. അമേരിക്കൻ ഉൽപന്നങ്ങൾക്ക് മികച്ച വിപണി ലഭിക്കുന്നതുമായി ബന്ധപ്പെട്ട കച്ചവടകാര്യങ്ങളായിരിക്കും താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിക്കുകയെന്ന് ട്രംപ് പറഞ്ഞു.

"അടുത്തയാഴ്ച ഞാൻ ഇന്ത്യയിലേക്ക് പോകുകയാണ്. ഞങ്ങൾ വാണിജ്യസംബന്ധമായ കാര്യങ്ങൾ സംസാരിക്കും. അവർ നിരവധി വർഷങ്ങളായി നമ്മളെ ശക്തമായി പ്രഹരിക്കുകയാണ്," കൊളോറാഡോയിൽ സംഘടിപ്പിച്ച 'കീപ് അമേരിക്ക ഗ്രേറ്റ്' റാലിയിൽ പങ്കെടുത്ത് സംസാരിക്കവെ ട്രംപ് പറഞ്ഞു. താൻ മോദിയെ ഏറെ ഇഷ്ടപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കൻ ഉൽപ്പന്നങ്ങൾക്കു മേൽ ലോകത്തിലെ ഏറ്റവും വലിയ നികുതികൾ ചുമത്തിയ രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു വിശാലമായ കച്ചവട ഉടമ്പടിക്കു മുന്നോടിയായ വരവാണ് ട്രംപിന്റേതെന്ന് റിപ്പോർട്ടുകളുണ്ട്. ഈ സന്ദർശനത്തിൽ അതിന്റെ രൂപരേഖകൾ തയ്യാറാകുമെന്നാണ് അറിയുന്നത്. അതെസമയം ഈ സന്ദർശനത്തിൽ വലിയൊരു ഉടമ്പടിയുടെ സാധ്യതയില്ലെന്ന തരത്തിലാണ് ട്രംപിന്റെ പ്രതികരണം വന്നിരിക്കുന്നത്. എങ്കിലും ഇരുരാജ്യങ്ങൾക്കും വലിയ ഉടമ്പടിയിലേക്ക് നീങ്ങാവുന്നതാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഒരുപക്ഷെ വരുന്ന തെരഞ്ഞെടുപ്പിനു ശേഷമാകാം ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

യുഎസ്സിന്റെ ലോകത്തിലെ ആകെയുള്ള വിപണിയിൽ മൂന്ന് ശതമാനവും ഇന്ത്യയുമായുള്ളതാണ്.


Next Story

Related Stories