TopTop
Begin typing your search above and press return to search.

ഇന്ത്യ ഹൈപ്പര്‍സോണിക്ക് മിസൈല്‍ ക്ലബ്ബില്‍, യുഎസ്സിനും റഷ്യയ്ക്കും ചൈനയ്ക്കും ശേഷം ഈ നേട്ടം കൈവരിച്ച രാജ്യം

ഇന്ത്യ ഹൈപ്പര്‍സോണിക്ക് മിസൈല്‍ ക്ലബ്ബില്‍, യുഎസ്സിനും റഷ്യയ്ക്കും ചൈനയ്ക്കും ശേഷം ഈ നേട്ടം കൈവരിച്ച രാജ്യം

തദ്ദേശീയമായി വികസിപ്പിച്ച ഹൈപ്പര്‍സോണിക്ക് ഹൈപ്പര്‍സോണിക്ക് ടെക്‌നോളജി ഡെമോണ്‍സ്‌ട്രേറ്റര്‍ വെഹിക്കിള്‍ (HSTDV) ഇന്ത്യ വിക്ഷേപിച്ചു. ഒഡീഷയിലെ ബാലസോറിലുള്ള എപിജെ അബ്ദുള്‍ കലാം ടെസ്റ്റിംഗ് റേഞ്ചില്‍ നിന്നാണ് എച്ച് എസ് ടി ഡി വി വിജയകരമായി വിക്ഷേപിച്ചത്. യുഎസ്സിനും റഷ്യക്കും ചൈനയ്ക്കും ശേഷം ഈ നേട്ടം കൈവരിക്കുന്ന രാജ്യമായി ഇന്ത്യ. ഈ സാങ്കേതികവിദ്യ പ്രകാരം ശബ്ദത്തിനേക്കാള്‍ ആറ് മടങ്ങ് വേഗതയില്‍ സഞ്ചരിക്കുന്ന മിസൈലുകള്‍ വികസിപ്പിക്കാന്‍ കഴിയും. ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍) ആണ് എച്ച് എസ് ടി ഡി വി നിര്‍മ്മിച്ചത്. ഇന്ന് രാവിലെ 11.03ന് അഗ്നി മിസൈല്‍ ബൂസ്റ്റര്‍ ഉപയോഗിച്ചായിരുന്നു വിക്ഷേപണം. ഡിആര്‍ഡിഒയെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്യുന്ന കാര്യങ്ങള്‍ സാക്ഷാത്കരിക്കുകയാണ് ഡിആര്‍ഡിഒ എന്ന് രാജ്‌നാഥ് സിംഗ് അഭിപ്രായപ്പെട്ടു.



എച്ച് എസ് ടി ഡി വി സാങ്കേതികവിദ്യ ക്രൂയിസ് മിസൈലുകളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കാം. സ്‌ക്രാംജെറ്റ് എഞ്ചിനിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഇതിന് ശബ്ദത്തേക്കാള്‍ ആറ് മടങ്ങ് വേഗതയില്‍ സഞ്ചരിക്കാനാകും റാംജെറ്റ് എഞ്ചിനുകളേക്കാള്‍ മികവ് പുലര്‍ത്തുന്നവയാണ് ഇവ. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇത്തരം മിസൈലുകൾ സ്വന്തമായി വികസിപ്പിക്കാൻ ഡിആർഡിഒയ്ക്ക് കഴിയും. ഡിആര്‍ഡിഒ തലവന്‍ സതീഷ് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഹൈപ്പര്‍സോണിക്ക് മിസൈല്‍ ടീം ആണ് പരീക്ഷണത്തിന് നേതൃത്വം നല്‍കിയത്. 30 കിലോമീറ്റർ ഉയരത്തിലെത്തിയപ്പോൾ, വാഹനം വേർപെട്ട് എഞ്ചിൻ ജ്വലനം നടന്നു.

കുറഞ്ഞ ചെലവിലെ ഉപഗ്രഹ വിക്ഷേപണങ്ങള്‍ക്കും എച്ച് എസ് ടി ഡി വി സഹായകമായും. എച്ച്എസ്ടിഡിവി ക്രൂയിസ് വെഹിക്കിള്‍ റോക്കറ്റ് മോട്ടര്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഒരു നിശ്ചിതവേഗതയിലെത്തിയാല്‍ വാഹനം ലോഞ്ചിംഗ് വെഹിക്കിളില്‍ നിന്ന് വേര്‍പെടും. സ്‌ക്രാംജെറ്റ് എഞ്ചിന്‍ ഓട്ടോമാറ്റിക്ക് ആയി ഇഗ്നൈറ്റ് ചെയ്യുകയും ചെയ്യും.

Next Story

Related Stories