TopTop
Begin typing your search above and press return to search.

കൊവിഡ് 19 റാപ്പിഡ് ടെസ്റ്റിംഗ് മാർഗനിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ ഇന്ന് പുറപ്പെടുവിക്കും

കൊവിഡ് 19 റാപ്പിഡ് ടെസ്റ്റിംഗ് മാർഗനിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ ഇന്ന് പുറപ്പെടുവിക്കും

കൊവിഡ് 19ന് (കൊറോണ വൈറസ്) എതിരായ പ്രതിരോധത്തിനായുള്ള റാപ്പിഡ് ടെസ്റ്റിംഗ് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തുവിട്ടേക്കും. റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് (രക്തപരിശോധന) സംബന്ധിച്ചും മറ്റും വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചേക്കും. സര്‍ക്കാര്‍ നിയോഗിച്ച ടാസ്‌ക്‌ഫോഴ്‌സിലെ വിദഗ്ധര്‍ പ്രോട്ടോക്കോള്‍ സംബന്ധിച്ച് കഴിഞ്ഞ മൂന്ന് ദിവസമായി ചര്‍ച്ച നടത്തിവരുകയാണ്. ഹൈ റിസ്‌ക് ഏരിയകളിലും ലോ റിസ്‌ക് ഏരിയകളിലും ഹോട്ട് സ്‌പോട്ടുകളിലും എങ്ങനെ ടെസ്റ്റ് നടത്താം എന്നതടക്കമുള്ള കാര്യങ്ങള്‍ വ്യക്തത വന്നേക്കും. ഡല്‍ഹി എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) ഡയറക്ടര്‍ ഡോ.രണ്‍ദീപ് ഗുലേരിയയാണ് ടാക്‌സ്‌ഫോഴ്‌സ് യോഗങ്ങള്‍ക്ക് അധ്യക്ഷത വഹിക്കുന്നത്.

കൊവിഡ് റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് സംബന്ധിച്ച് ഒരു ഇടക്കാല അഡൈ്വസറി വ്യാഴാഴ്ച ഐസിഎംആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) ഇറക്കിയിരുന്നു. ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചിട്ടുള്ള മേഖലകളില്‍ അടിയന്തരമായി കരുതല്‍ നടപടികള്‍ എടുക്കേണ്ടതിനെക്കുറിച്ച് ഐസിഎംആര്‍ അഡൈ്വസറി പറയുന്നു. 10 ലക്ഷം ആന്റിബോഡി ടെസ്റ്റിംഗ് കിറ്റുകള്‍ നിര്‍മ്മിക്കാനാണ് കമ്പനികളോട് ഐസിഎംആര്‍ ആദ്യം ആവശ്യപ്പെട്ടത്. എന്നാല്‍ ഇത്രയും കിറ്റുകള്‍ ലഭ്യമല്ലാത്തത് മൂലം അത് അഞ്ച് ലക്ഷമാക്കി ചുരുക്കി. വിദേശത്ത് നിന്നുള്ള ആദ്യ ഷിപ്പ്‌മെന്റ് അടുത്ത ദിവസം തന്നെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Next Story

Related Stories