TopTop

ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി നേരത്തെ കരുതിയതിനെക്കാള്‍ ഗുരുതരമെന്ന് ഐഎംഎഫ്; അടിസ്ഥാനമാറ്റങ്ങള്‍ക്ക് തയ്യാറാകണം

ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി നേരത്തെ കരുതിയതിനെക്കാള്‍ ഗുരുതരമെന്ന് ഐഎംഎഫ്; അടിസ്ഥാനമാറ്റങ്ങള്‍ക്ക് തയ്യാറാകണം

ഇന്ത്യയുടെ സാമ്പത്തികസ്ഥിതി അതീവ ഗുരുതരമാണെന്നും അടിയന്തിരമായ ഘടനാപരമായ അടിസ്ഥാന മാറ്റങ്ങള്‍ക്ക് രാജ്യം തയ്യാറാകണമെന്നും അന്താരാഷ്ട്ര നാണയനിധിയുടെ (ഐഎംഎഫ്) ജാഗ്രതപ്പെടുത്തല്‍. ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റിനെക്കുറിച്ചുയര്‍ന്ന ഒരു ചോദ്യത്തോട് ഐഎംഎഫിന്റെ വക്താവ് ഗെറി റൈസ് നടത്തിയ പ്രതികരണമാണിത്. ഇന്ത്യയുടെ സാമ്പത്തിക സാഹചര്യങ്ങള്‍ നേരത്തെ തങ്ങള്‍ കണക്കുകൂട്ടിയതിനെക്കാള്‍ മോശമാണെന്ന് അദ്ദേഹം അറിയിച്ചു.

ദേശീയകടം വന്‍തോതില്‍ ഉയര്‍ന്നിരിക്കുകയാണെന്ന് ഗെറി ചൂണ്ടിക്കാട്ടി. നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന ഘടനാപരമായ മാറ്റങ്ങളെ ബജറ്റ് പരിഗണിച്ചിട്ടുണ്ടെങ്കിലും അത് പര്യാപ്തമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രത്യക്ഷ വരുമാനത്തെയും ചെലവിനെയും ആസ്പദമാക്കിയുള്ള മധ്യകാല പദ്ധതികള്‍ തയ്യാറാക്കണം. ദേശീയ കടം ഉയരുന്നതിന്റെ സാഹചര്യം കൂടി പരിഗണിക്കുമ്പോള്‍ അടിയന്തിരമായി ഇത്തരം നീക്കങ്ങള്‍ നടത്തണമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 4.8 ശതമാനത്തിലേക്ക് ഇടിയുമെന്നായിരുന്നു അന്താരാഷ്ട്ര നാണയ നിധിയുടെ വിലയിരുത്തല്‍. എന്നാല്‍, തങ്ങളുടെ ഈ പ്രവചനത്തെ കവച്ചു വെക്കുന്നതാണ് പുതിയ സാമ്പത്തിക പരിതസ്ഥിതിയെന്ന് ഐഎംഎഫ് ഇപ്പോള്‍ പറയുന്നു. കൂടുതല്‍ വലിയ ഇടിവുകള്‍ സാമ്പത്തിക രംഗത്തിന് സംഭവിക്കാം.


Next Story

Related Stories