TopTop
Begin typing your search above and press return to search.

ഇന്ത്യയിൽ 24 മണിക്കൂറിൽ 11,929 കേസുകൾ, 311 മരണം, മൊത്തം കേസുകൾ 3.2 ലക്ഷം കടന്നു

ഇന്ത്യയിൽ 24 മണിക്കൂറിൽ 11,929 കേസുകൾ, 311 മരണം, മൊത്തം കേസുകൾ 3.2 ലക്ഷം കടന്നു

രാജ്യത്ത് 24 മണിക്കൂറില്‍ 11929 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 311 പേര്‍ മരിച്ചു. ഇതുവരെ 1,49,348 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 9195 പേരാണ് ഇതുവരെ മരിച്ചത്. 3,20,922 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ ഒന്നിന് 1,90,387 കേസുകളും 5394 മരണവുമാണുണ്ടായത്. രണ്ടാഴ്ചയ്ക്കിടെയുണ്ടായ കേസുകളുടെ ഇരട്ടിപ്പിലേയ്ക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. രോഗമുക്തി നിരക്കും കൂടി. 50.59 ശതമാനമാണ് നിലവില്‍ രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക്.

പ്രധാന നഗരങ്ങളായ മുംബയ്, ഡല്‍ഹി, ചെന്നൈ, താനെ, അഹമ്മദാബാദ്, ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍ സ്ഥിതി വളരെ മോശമായിട്ടുണ്ട്. ബെഡ്ഡുകളിലേയും സൗകര്യങ്ങളിലേയും അപര്യാപ്തത, ടെസ്റ്റുകളുടെ കുറവ് തുടങ്ങിയവ നികത്താനുള്ള നടപടികളാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അതേസമയം ടെസ്റ്റുകളിലും കോവിഡ് കേസ് കണക്കുകളിലും ശ്രദ്ധിക്കുന്നതിനേക്കാള്‍ മരണം കുറക്കുന്നതിനാണ് ശ്രദ്ധ വേണ്ടതെന്ന് ആരോഗ്യവിദഗ്ധര്‍ കേന്ദ്ര സര്‍ക്കാരിനെ ഉപദേശിച്ച് തുടങ്ങിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ജൂണ്‍ 16, 17 തീയതികളില്‍ സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്താനിരിക്കുകയാണ്. ജൂണ്‍ 17ന് മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ് നാട്, ഡല്‍ഹി എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് മോദി ചര്‍ച്ച നടത്തുക. രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകളും മരണവും റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളാണിവ. രുചി, മണം എന്നിവ നഷ്ടമാകുന്ന പ്രശ്‌നങ്ങളടക്കം ഉള്‍പ്പെടുത്തി കോവിഡ് ക്ലിനിക്കല്‍ മാനേജ്‌മെന്റ് പ്രോട്ടോക്കോള്‍, കേന്ദ്ര സര്‍ക്കാര്‍ പരിഷ്‌കരിച്ചിട്ടുണ്ട്. പേശി വേദന, അതിസാരം തുടങ്ങിയവയും പ്രോട്ടോക്കോളുകളുടെ ഭാഗമാക്കിയിട്ടുണ്ട്. റെംഡിസിവിര്‍ മരുന്ന് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്്. മലേറിയ മരുന്നായ ഹൈഡ്രോക്്‌സിക്ലോറക്വിന്‍ ആദ്യ ഘട്ടത്തില്‍ ഉപയോഗിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.


Next Story

Related Stories