TopTop
Begin typing your search above and press return to search.

തുടര്‍ച്ചയായ നാലാംദിവസവും കോവിഡ് ബാധിതര്‍ ഒരു ലക്ഷത്തില്‍ താഴെ; മരണം 3403, രോഗമുക്തി നിരക്ക് 94.93 ശതമാനം

തുടര്‍ച്ചയായ നാലാംദിവസവും കോവിഡ് ബാധിതര്‍ ഒരു ലക്ഷത്തില്‍ താഴെ; മരണം 3403, രോഗമുക്തി നിരക്ക് 94.93 ശതമാനം

തുടര്‍ച്ചയായ നാലാംദിവസവും രാജ്യത്ത് കോവിഡ് ബാധിതുടെ എണ്ണം ഒരുലക്ഷത്തില്‍ താഴെ. 24 മണിക്കൂറിനിടെ 91,702 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരായ 3,403 പേര്‍ മരിച്ചു. അതേസമയം, 1,34,580 പേര്‍ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ 2,92,74,823 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആകെ മരണസംഖ്യ 3,63,079 ആയി. ഇതുവരെ 2,77,90,073 പേരാണ് രോഗമുക്തരായത്. നിലവില്‍ 11,21,671 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 24,60,85,649 പേര്‍ക്ക് വാക്സിന്‍ നല്‍കി.

4.49 ശതമാനമാണ് രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 18 ദിവസമായി പത്തില്‍ താഴെയാണ് ടിപിആര്‍. പ്രതിവാര ടിപിആര്‍ 5.14 ശതമാനമാണ്. കഴിഞ്ഞ 29 ദിവസമായി പുതിയ രോഗബാധിതരേക്കാള്‍ മുകളിലാണ് രോഗമുക്തരുടെ എണ്ണം. 94.93 ശതമാനമാണ് രോഗമുക്തി നിരക്ക്.

പ്രതിദിന രോഗികളുടെ കണക്കില്‍ തമിഴ്‌നാടാണ് മുന്നില്‍. 16,813 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്. കേരളം 14424, മഹാരാഷ്ട്ര 12207, കര്‍ണാടക 11042, ആന്ധ്രപ്രദേശ് 8110, പശ്ചിമബംഗാള്‍ 5384 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കണക്കുകള്‍. കോവിഡ് ഗുരുതരമായി ബാധിച്ച സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയാണ് മുന്നില്‍. ഇതുവരെ 5,876,087 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ചത്. കര്‍ണാടക (2,739,290), കേരളം (2,688,590), തമിഴ്‌നാട് (2,308,838), ആന്ധ്രപ്രദേശ് (1,787,883) എന്നിങ്ങനെയാണ് പട്ടികയില്‍ മുന്നിലുള്ള സംസ്ഥാനങ്ങളിലെ കോവിഡ് ബാധിതരുടെ കണക്കുകള്‍.


Next Story

Related Stories