TopTop
Begin typing your search above and press return to search.

അടുത്ത നാലാഴ്ച നിര്‍ണായകം; രാജ്യത്ത് 24 മണിക്കൂറിനിടെ 1.07 ലക്ഷം കോവിഡ് കേസുകള്‍, മുന്നറിയിപ്പുമായി കേന്ദ്രം

അടുത്ത നാലാഴ്ച നിര്‍ണായകം; രാജ്യത്ത് 24 മണിക്കൂറിനിടെ 1.07 ലക്ഷം കോവിഡ് കേസുകള്‍, മുന്നറിയിപ്പുമായി കേന്ദ്രം

കേവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. അടുത്ത നാല് ആഴ്ച വളരെ നിര്‍ണായകമാണെന്നും ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കുകയും സുരക്ഷ മാനദണ്ഡങ്ങള്‍ ശക്തിപ്പെടുത്തണമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കിയതിന് ശേഷമാണ് പ്രതിദിന കേസുകഹളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിരിക്കുന്നത്.

രാജ്യത്ത് ചൊവ്വാഴ്ച മാത്രം 1.07 ലക്ഷം കോവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്ത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വേഗത്തില്‍ കോവിഡ് രാജ്യത്ത് വ്യാപിക്കുന്നുവെന്ന് കേന്ദ്രം കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ മുന്നറിയിപ്പ് നല്‍കി. രോഗത്തെ പ്രതിരോധിക്കുന്നതില്‍ ജനങ്ങള്‍ പിന്നോട്ട് പോയെന്നും മാസ്‌ക് ധരിക്കുന്നത് പോലുള്ള നടപടികള്‍ ആളുകളില്‍ കുറഞ്ഞതായും അദ്ദേഹം പറഞ്ഞു.

എല്ലാ പ്രായക്കാര്‍ക്കും കോവിഡ് വാക്‌സിനേഷന്‍ നല്‍കാന്‍ വാക്‌സിനേഷന്‍ ഡ്രൈവ് വിപുലീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നതായാണ് റിപോര്‍ട്ടുകള്‍. 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള നടപടി ക്രമങ്ങളിലേക്ക് നീങ്ങുന്നതായാണ് സൂചന. നിലവില്‍ 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമേ വാക്‌സിന്‍ എടുക്കാന്‍ അനുവാദമുള്ളൂ.

കൊറോണ വൈറസ് വ്യാപനം വര്‍ദ്ധിച്ച സാഹചര്യം കണക്കിലെടുത്ത് രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതിനായി ഡല്‍ഹി അറിയിച്ചിരുന്നു. ദേശീയ തലസ്ഥാനത്ത് ചൊവ്വാഴ്ച 5,100 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ 10 വരെ രാത്രി 10 മുതല്‍ പുലര്‍ച്ചെ 5 വരെയാണ് ഡല്‍ഹിയില്‍ കര്‍ഫ്യൂ

വിവിധ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പ്രഖ്യാപിച്ച ദിവസേനയുള്ള കണക്കുകള്‍ പ്രകാരം, ചൊവ്വാഴ്ച രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ കേസുകളുടെ എണ്ണം 1.07 ലക്ഷം കവിഞ്ഞു, 2020 ജനുവരി 30 ന് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഇന്ത്യയിലെ എക്കാലത്തെയും ഉയര്‍ന്ന നിരക്കാണിത്. മൂന്ന് ദിവസത്തിനുള്ളില്‍ രണ്ടാം തവണയും ഒരു ലക്ഷം കടന്നു കേസുകളുടെ എണ്ണം. 24 മണിക്കൂറിനിടെ 1,15,736 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. മൂന്നുദിവസത്തിനിടെ രണ്ടാം തവണയാണ് പ്രതിദിനരോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കുന്നത്. പുതുതായി 1,15,736 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,28,01,785 ആയി ഉയര്‍ന്നു. നിലവില്‍ 8,43,473 പേരാണ് ഇന്ത്യയില്‍ ചികില്‍സയില്‍ ഉള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.


Next Story

Related Stories