TopTop
Begin typing your search above and press return to search.

പ്രതിദിനം 381 പേർ, ഇന്ത്യയിലെ ആത്മഹത്യാ നിരക്കിൽ വർദ്ധന; കൂട്ടമരണങ്ങളിൽ മൂന്നാം സ്ഥാനത്ത് കേരളം

പ്രതിദിനം 381 പേർ, ഇന്ത്യയിലെ ആത്മഹത്യാ നിരക്കിൽ വർദ്ധന; കൂട്ടമരണങ്ങളിൽ മൂന്നാം സ്ഥാനത്ത് കേരളം

രാജ്യത്തെ ആത്മഹത്യ നിരക്കില്‍ കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത് വലിയ വര്‍ദ്ധനവെന്ന് കണക്കുകൾ. ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകളിലാണ് രാജ്യത്ത് സ്വയം ജീവിതം അവസാനിപ്പിക്കുന്നവരുടെ നിരക്കിൽ 3.4 ശതമാനം വര്‍ദ്ധന രേഖപ്പെത്തിയത്. 2019 ൽ 139,123 ആത്മഹത്യകളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. അതായത് പ്രതിദിനം 381 പേർ. 2018 ലെ കണക്കുകൾ പ്രകാരം ഇത് 1,34,516 പേരും 2017 ൽ 1,29,887 പേരുമാണ് ആത്മഹത്യ ചെയ്തതിട്ടുള്ളത്.

ശതമാനക്കണക്കുകൾ പരിശോധിച്ചാൽ നഗരമേഖലകളിലെ ആത്മഹത്യകളുടെ നിരക്ക് രാജ്യത്തെ മൊത്തം നിരക്കിനേക്കാൾ കുടുതലാണ്. രാജ്യത്താകമാനമുള്ള മരണ നിരക്ക് 2019 ൽ 10.4 ശതമാനമാണെന്നിരിക്കെ നഗരങ്ങളിൽ ഇത് 13.9 ശതമാനമാണ്. ആകെ ആത്മഹത്യകളിൽ 53.6 ശതമാനവും തുങ്ങിമരണങ്ങളാണ്. 25.8 ശതമാനം പേർ വിഷം കഴിച്ച് ജീവനൊടുക്കിയപ്പോൾ 5.2 ശതമാനം മുങ്ങിമരണവും 3.8 ശതമാനം വരുന്നവർ തീക്കൊളുത്തിയും ജീവനൊടുക്കിയെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

കുടുംബ പ്രശ്നങ്ങളാണ് ജീവനൊടുക്കിയവരിൽ 32.4 ശതമാനം പേരുടെയും മരണകാരണം. വിവാഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പേരിൽ 5.5 ശതമാനവും ആത്മഹത്യയുടെ വഴി തിര‍ഞ്ഞെടുത്തപ്പോൾ അസുഖങ്ങളാണ് 17.7 ശതമാനത്തിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത്. ആകെ മരണങ്ങളുടെ 55 ശതമാനവും ഈ വിഭാഗങ്ങളാണെന്നും ക്രൈം റെക്കോർഡ് ബ്യൂറോ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

ലിംഗം തിരിച്ചുള്ള കണക്കുകള്‍ പ്രകാരം ആകെ 100 മരണങ്ങളിൽ 70.2 എണ്ണം പുരുഷൻമാരും 29.8 സ്ത്രീകളുമാണ്. ആകെ മരിച്ച പുരുഷൻമാരിൽ 68.4 സ്ത്രീകളിൽ 62.5 ശതമാനവും വിവാഹം ചെയ്തവരാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. സംസ്ഥാനം തിരിച്ചുള്ള കണക്കുകൾ പ്രകാരം മഹാരാഷ്ട്രയാണ് ആത്മഹത്യകളിൽ ഒന്നാമത്. 18,916 പേരാണ് സംസ്ഥാനത്ത് ജീവനൊടുക്കിയത്. രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ 13,493, പേരും ആത്മഹത്യ ചെയ്തു. പശ്ചിമ ബംഗാൾ 12,665, മധ്യപ്രദേശ് 12,457,കർണാടക 11,228, എന്നിങ്ങനെയാണ് കണക്കുകൾ. രാജ്യത്തെ ആകെ മരണങ്ങളിൽ 49.5 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് കൂടുതൽ ജന സംഖ്യയുള്ള സംസ്ഥാനങ്ങളിൽ ഒന്നായി ഉത്തര്‍ പ്രദേശിൽ ആത്മഹത്യ നിരക്കിന്റെ തോത് കുറവാണ്. 3.9 ശമാനമാണ് സംസ്ഥാനത്ത് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്.

കൂട്ട ആത്മഹത്യ/ കുടുംബമായി ജീവനൊടുക്കൽ എന്നിവ കൂടുതൽ റിപ്പോർട്ട് ചെയ്തതത് തമിഴ്നാട്ടിലാണ്. 16 എണ്ണമാണ് സംസ്ഥാനത്തുണ്ടായത്. പട്ടികയിൽ 11 സംഭവങ്ങളായി കേരളം മൂന്നാം സ്ഥാനത്താണ്. 14 സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത ആന്ധ്ര പ്രദേശാണ് പട്ടികയിൽ രണ്ടാമത്. പഞ്ചാബ് 9, രാജസ്ഥാൻ 7, എന്നങ്ങനെയാണ് പട്ടികയിലെ മറ്റ് സംസ്ഥാനങ്ങൾ.

ജീവനൊടുക്കിയതിൽ 12.6 ശതമാനം നിരക്ഷരരാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 16.3 ശതമാനം പേർ പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചവരാണ്. ബാക്കിവരുന്നവരൽ മിഡിൽ ലെവൽ വിദ്യാഭ്യാസമുള്ളർ 19.6 ശതതമാവും 23.3 ശതമാനം മെട്രിക്ക് ലെവൽ വിദ്യാഭ്യാസ യോഗത്യതയുള്ളവരുമാണ്. ബിരുദമോ അതിൽ കൂടുതൽ വിദ്യാഭ്യാസമുള്ളരാണ് ആകെ ആത്മഹത്യ ചെയ്തരിൽ 3.7 ശതമാനമെന്നും ക്രൈംസ് റെക്കോർഡ് ബ്യൂറോ ചൂണ്ടിക്കാട്ടുന്നു.


Next Story

Related Stories