TopTop
Begin typing your search above and press return to search.

പുതിയ രോഗികള്‍ 61873, രോഗമുക്തര്‍ 72614, മരണം 1033; രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം ഏഴ് ലക്ഷത്തിലേക്ക്

പുതിയ രോഗികള്‍ 61873, രോഗമുക്തര്‍ 72614, മരണം 1033; രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം ഏഴ് ലക്ഷത്തിലേക്ക്

ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ക്രമാനുഗതമായ ഇടവ് തുടരുന്നതിനിടെ ആഴ്ചകള്‍ക്ക് ശേഷം പ്രതിദിന മരണം വീണ്ടും ആയിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 61,871 പുതിയ കേസുകളും 1033 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ മുക്തരുടെ എണ്ണം രോഗബാധിരേക്കാള്‍ ഉയര്‍ന്നു തന്നെയാണ്.

72614 പേരാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് മുക്തകരായത്. നിലവില്‍ 7,83,311 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. ഇന്ത്യയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത് ഒമ്പത് മാസം പിന്നിടുമ്പോള്‍ ഇന്നലത്തെ 1033 കേസുകള്‍ ഉള്‍പ്പെടെ 114031 മരങ്ങളാണ് സംഭവിച്ചിട്ടുള്ളത്.



ആകെ രോഗ മുക്തരുടെ എണ്ണവും വളരുന്ന സാഹചപര്യമാണ് നിലവിലുള്ളത്. 66 ലക്ഷത്തിലേക്ക് അടുക്കുകയാണ് രോഗമുക്തി. ഇതുവരെ 659710 പേരാണ് കോവിഡ് രോഗം ഭേദമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. അതിനിടെ രാജ്യത്തെ കോവിഡ് ടെസ്റ്റുകളുടെ എണ്ണം പത്ത് കോടിയിലേക്ക് കടക്കുകയാണ്. ഇന്നലെ നടത്തിയ 970173 സാംപിള്‍ പരിശോധനകള്‍ ഉള്‍പ്പെടെ ഇതവരെ 94224190 കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടപ്പാക്കിയിട്ടുള്ളതെന്ന ഐസിഎംആര്‍ വ്യക്തമാക്കുന്നു.


Next Story

Related Stories