TopTop
Begin typing your search above and press return to search.

ഇന്‍ഡസ് ജലവൈദ്യുത പദ്ധതികള്‍: മഹാമാരി കണക്കിലെടുത്ത് ഓണ്‍ലൈന്‍ ചര്‍ച്ചയാകാമെന്ന് ഇന്ത്യ; നേരിട്ടുള്ള യോഗം വേണമെന്ന് പാകിസ്താന്‍

ഇന്‍ഡസ് ജലവൈദ്യുത പദ്ധതികള്‍: മഹാമാരി കണക്കിലെടുത്ത് ഓണ്‍ലൈന്‍ ചര്‍ച്ചയാകാമെന്ന് ഇന്ത്യ; നേരിട്ടുള്ള യോഗം വേണമെന്ന് പാകിസ്താന്‍

ഝലം നദിയിലെയും ചെനാബ് നദിയിലെയും ഹൈഡ്രോളിക് വൈദ്യുത പദ്ധതികള്‍ സംബന്ധിച്ചുള്ള ചര്‍ച്ച നടത്തുന്ന കാര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വ്യത്യസ്താഭിപ്രായം ഉയരുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യാ ടുഡേയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാമാരിയുടെ വ്യാപനം പരിഗണിച്ച് ഓണ്‍ലൈനായി ചര്‍ച്ച നടത്താമെന്നാണ് ഇന്ത്യയുടെ നിലപാട്. എന്നാല്‍ വാഗ അതിര്‍ത്തിയില്‍ നേരിട്ടു തന്നെ വേണം ചര്‍ച്ചയെന്ന് പാകിസ്താന്‍ നിലപാടെടുത്തിരിക്കുന്നു.

ഝലം നദിയില്‍ 330 മെഗാലോവാട്ടിന്റെ കിഷന്‍ഗംഗ പ്രൊജക്ട് 2018 മുതല്‍ പ്രവര്‍ത്തനത്തിലുള്ളതാണ്. അതെസമയം 850 മെഗാവാട്ടിന്റെ പ്രൊജക്ട് 2014 മുതല്‍ ഉപേക്ഷിതമായ നിലയിലാണുള്ളത്. ജമ്മു കാശ്മീര്‍ സര്‍ക്കാരും കോണ്‍ട്രാക്ടറും തമ്മിലുള്ള ഒരു തര്‍ക്കമാണ് ഇതിനു കാരണമായത്.

ഈ പ്രശ്നം പരിഹരിക്കാന്‍ ഇന്ത്യ ഒരു 'ന്യൂട്രല്‍ എക്സ്പര്‍ട്ടി'ന്റെ ആവശ്യമുണ്ടെന്ന് നിര്‍ദ്ദേശിക്കുകയുണ്ടായി. ഒരു തര്‍ക്കപരിഹാര കോടതി വേണമെന്നാണ് പാകിസ്താന്‍ വെച്ച നിര്‍ദ്ദേശം. ഇത് രണ്ടിനുമുള്ള നടപടികളുമായി ലോകബാങ്ക് മുമ്പോട്ടു പോകവേ 2016ല്‍ ഒരു തടസ്സം നേരിട്ടു. ലോകബാങ്കിന് ഇതില്‍ നടപടികളുമായി നീങ്ങാനല്ലാതെ ഒരു സ്വതന്ത്ര തീരുമാനമെടുക്കാനാകില്ലായിരുന്നു. കരാര്‍ പ്രകാരം ഇരുകൂട്ടരും ചേര്‍ന്ന് വേണം അത് നടത്താന്‍. പക്ഷെ, പിന്നീട് കാര്യമായൊന്നും നടക്കുകയുണ്ടായില്ല. ചില സെക്രട്ടറിതല യോഗങ്ങള്‍ നടന്നുവെങ്കിലും അവയൊന്നും ഫലപ്രാപ്തിയിലെത്തിയില്ല.

2019ല്‍ വീണ്ടും ലോകബാങ്കുമായി ചില ചര്‍ച്ചകള്‍ ഇന്ത്യ നടത്തി. മുമ്പോട്ടു പോകാനുള്ള വഴികളാരായുകയായിരുന്നു ലക്ഷ്യം. 2020ല്‍ കോവിഡ് മഹാമാരിയുടെ വ്യാപനം എല്ലാ നീക്കങ്ങളും തടസ്സപ്പെടുത്തിയിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തിരം പാക് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് ബദല്‍ വഴികള്‍ തേടാമെന്ന നിലപാട് ഇന്ത്യന്‍ കമ്മീഷണര്‍ വെച്ചു. എന്നാല്‍ പാകിസ്താന്‍ കമ്മീഷണര്‍ ഫോര്‍ ഇന്‍ഡസ് വാട്ടര്‍ (പിസിഐഡബ്ല്യു) ഇതിനോട് യോജിച്ചില്ല. പിസിഐഡബ്ല്യു നിര്‍ദ്ദേശിക്കുന്നത് നേരിട്ട് ചര്‍ച്ച നടത്താമെന്നാണ്. അട്ടാരി ജോയിന്റ് ചെക്ക് പോസ്റ്റില്‍ വെച്ച് ചര്‍ച്ചയാകാമെന്നും അവര്‍ നിര്‍ദ്ദേശിക്കുന്നു.

എന്നാല്‍ ഇന്ത്യയിലെ കോവിഡ് സ്ഥിതിഗതികള്‍ രൂക്ഷമാണെന്നും യാത്ര ചെയ്യാന്‍ പറ്റിയ സാഹചര്യമല്ലെന്നുമാണ് ഇന്ത്യന്‍ കമ്മീഷണര്‍ അറിയിച്ചിരിക്കുന്നത്. നേരിട്ടുള്ള ഒരു യോഗം നടത്തണമെങ്കില്‍ സമയമെടുക്കുമെന്നും ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ നടത്തുന്നത് ഒന്നുകൂടി പരിഗണിക്കണമെന്നുമാണ് ഇന്ത്യയുടെ ഭാഗത്തു നിന്ന് നിര്‍ദ്ദേശം പോയിരിക്കുന്നത്.


Next Story

Related Stories