TopTop
Begin typing your search above and press return to search.

കൊറോണ: ഒരാഴ്ചയ്ക്കുള്ളിൽ നാല് ആയുർവേദ മരുന്നുകൾ പരീക്ഷിക്കുമെന്ന് ആയുഷ് മന്ത്രി

കൊറോണ: ഒരാഴ്ചയ്ക്കുള്ളിൽ നാല് ആയുർവേദ മരുന്നുകൾ പരീക്ഷിക്കുമെന്ന് ആയുഷ് മന്ത്രി

രാജ്യത്ത് കൊറോണ വൈറസ് ചികിത്സയ്ക്കായി നാല് ആയുര്‍വേദ മരുന്നുകള്‍ ഒരാഴ്ചക്കുള്ളില്‍ പരീക്ഷിക്കുമെന്ന് ആയുഷ് വകുപ്പ് മന്ത്രി (സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി) ശ്രപദ് നായിക്ക്. നാല് പരമ്പരാഗത വൈദ്യ ഫോര്‍മുലകള്‍ പരീക്ഷിച്ചുവരുകയാണെന്ന് ആയുഷ് മന്ത്രി ട്വീറ്റ് ചെയ്തു. ആയുര്‍വേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയുടെ ചുരുക്കിയെഴുത്താണ് ആയുഷ്. ആയുഷ് മന്ത്രാലയവും സിഎസ്‌ഐആറും (കൗണ്‍സില്‍ ഓഫ് സയന്റിഫിക്ക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്) ചേര്‍ന്ന് ഒരാഴ്ചയ്ക്കകം പരീക്ഷണങ്ങള്‍ നടത്തും - കേന്ദ്ര മന്ത്രി അറിയിച്ചു.

കൊറോണയെ മറികടക്കാനുള്ള വഴി നമ്മുടെ പരമ്പരാഗത ചികിത്സാസമ്പ്രദായങ്ങള്‍ തുറന്നുതരുമെന്ന് ഉറച്ച പ്രതീക്ഷയുണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. കോവിഡ് മുക്തി നേടിയ രോഗിയുടെ രക്തത്തില്‍ നിന്നുള്ള പ്ലാസ്, കോവിഡ് രോഗികള്‍ക്ക് നല്‍കിയുള്ള പ്ലാസ്മ തെറാപ്പി ഫലപ്രദമാണെന്ന അഭിപ്രായം വലിയൊരു വിഭാഗം ശാസ്ത്രജ്ഞര്‍ക്കും ആരോഗ്യവിദഗ്ധര്‍ക്കുമില്ല. ഏറ്റവും കൂടുതല്‍ കൊറോണ മരണങ്ങളുണ്ടാക്കിയ യുഎസ് അടക്കമുള്ള വിവിധ രാജ്യങ്ങള്‍ വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള ഗവേഷണങ്ങളിലാണ്. കൊറൊണയെ നശിപ്പിക്കുന്ന ആന്റിബോഡി കണ്ടെത്തിയതായി ഇസ്രയേലും ഇറ്റലിയും അവകാശപ്പെട്ടിരുന്നു.



Next Story

Related Stories